in

പ്രധാനമന്ത്രി സാംക്രമിക രോഗ ചികിത്സാ കേന്ദ്രം സന്ദര്‍ശിച്ചു

ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സാംക്രമിക രോഗ ചികിത്സാ കേന്ദ്രം(സിഡിസി) സന്ദര്‍ശിച്ചു. കൊറോണ വൈറസ്(കോവിഡ്-19) രോഗികളെ നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും ക്വാറന്റൈന്‍ ചെയ്യുന്നതിനുമുള്ള രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് സിഡിസി. കേന്ദ്രത്തിന്റെ ചികിത്സാ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനും ക്രമീകരണങ്ങള്‍ മനസിലാക്കുന്നതിനുമായിട്ടായിരുന്നു സന്ദര്‍ശനം.
രോഗികള്‍ക്ക് നല്‍കുന്ന പരിചരണത്തിന്റെ നിലവാരത്തില്‍ സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സിഡിസിയിലെയും മറ്റു മെഡിക്കല്‍ സൗകര്യങ്ങളിലെയും മെഡിക്കല്‍ ടീമുകളടെ പ്രവര്‍ത്തനങ്ങളെയും അവരുടെ നിശ്ചയദാര്‍ഢ്യത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ക്വാറന്റൈനിലായ ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കില്ല; നഷ്ടടത്തിലാണെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം

വിലക്ക് ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ ഒത്തുചേര്‍ന്ന 10 പേര്‍ അറസ്റ്റില്‍