
ദോഹ: കത്താറയില്‍ തുടരുന്ന നാലാമത് രാജ്യാന്തര വേട്ട- ഫാല്‍ക്കണ്‍ പ്രദര്‍ശനം ‘സുഹൈല്‍ 2020’ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി സന്ദര്‍ശിച്ചു.
വിസ്ഡം സ്ക്വയറിലും കത്താറ ഹാളിലുമായാണ് പ്രദര്‍ശനം. ഫാല്‍ക്കണുകള്‍, വേട്ടയാടല്‍, സ്നിപ്പിങ് ഉപകരണങ്ങള്‍, വിവിധതരം തോക്കുകള്‍ ഉള്‍പ്പടെ വേട്ടക്കുപയോഗിക്കുന്ന ആയുധങ്ങള്‍, ഉപകരണങ്ങള്‍, സ്നിപ്പിങ് യാത്രക്കുള്ള ആര്‍ട്ട്ബോര്‍ഡുകള്‍ എന്നിവയെല്ലാം പ്രധാനമന്ത്രി വീക്ഷിച്ചു.
പ്രദര്‍ശനത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോടു വിശദീകരിച്ചു.