in , ,

പ്രധാനമന്ത്രി ഹമദ് രാജ്യാന്തര വിമാനത്താവളം സന്ദര്‍ശിച്ചു

പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി ഹമദ് വിമാനത്താവളം സന്ദര്‍ശിച്ചപ്പോള്‍

ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി ഹമദ് രാജ്യാന്തര വിമാനത്താവളം സന്ദര്‍ശിച്ചു. നോവല്‍ കൊറോണ വൈറസിന്റെ(കോവിഡ്-19) വ്യാപനം തടയാന്‍ ഹമദ് വിമാനത്താവളത്തില്‍ ക്രമീകരിച്ചിട്ടുള്ള നടപടികള്‍ പ്രധാനമന്ത്രി വിലയിരുത്തി. കോവിഡിനെ നേരിടാന്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളും തയാറെടുപ്പുകളും പ്രധാനമന്ത്രി വിലയിരുത്തി.
പാസ്‌പോര്‍ട്ട് വകുപ്പിലെ സുരക്ഷാ ഒഴുക്ക്, ഇലക്ട്രോണിക് ഗേറ്റുകള്‍, ആരോഗ്യ നടപടിക്രമങ്ങള്‍, താപ പരിശോധനാ സംവിധാനങ്ങള്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ക്ലിനിക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി പരിശോധിച്ചു.
പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി, ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

എല്ലാ വിദേശികള്‍ക്കും വിലക്ക്; സ്വദേശികള്‍ക്കു മാത്രം പ്രവേശനം

ഇസ്‌ലാമിക നൈതികതയുടെ വീക്ഷണകോണില്‍ കോവിഡ്: ക്യുഎഫ് വെബിനര്‍ ഇന്ന്‌