in

ഖത്തറില്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ 50% ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി

ദോഹ: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആസ്പത്രികള്‍ക്കും അന്‍പത് ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ ഖത്തറില്‍ അനുമതി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. ഇന്നു മുതല്‍ തീരുമാനം പ്രാബല്യത്തിലായി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ തീരുമാനം തുടരും.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു രാജ്യത്തെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ ആരോഗ്യ സൗകര്യങ്ങളില്‍ അടിയന്തിര കേസുകള്‍ക്കൊഴികെ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ച മുന്‍ തീരുമാനം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്ന.

കോവിഡുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യത്ത് നടപ്പാക്കിവരുന്ന മുന്‍കരുതല്‍ നടപടികള്‍ തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഫിഫ ലോകകപ്പ് ഖത്തര്‍ 2022നായി സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുള്ള കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. കരട് നിയമം ശൂറാ കൗണ്‍സിലിലേക്ക് റഫര്‍ ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ്; ഇന്ത്യക്ക് പ്രാണവായു ഉടന്‍ നല്‍കാന്‍ ഖത്തര്‍ അമീറിന്റെ ഉത്തരവ്

ഇന്ത്യക്ക് സഹായവുമായി ഖത്തര്‍ എയര്‍വേയ്‌സും; അവശ്യ മെഡിക്കല്‍ സാമഗ്രികള്‍ സൗജന്യമായി എത്തിക്കും