ദോഹ: കേരള സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസ് നടത്തിയ ക്രൂരമായ മർദ്ദനത്തിൽ ഖത്തർ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. പിസി ശരീഫ്, കെ കെ ബഷീർ, താഹിർ പട്ടാര, മമ്മു ശമ്മാസ്, നവാസ് കോട്ടക്കൽ, ഒ പി സാലി, റൂബിനാസ് കോട്ടേടത്ത്, ഷബീർ മേമുണ്ട എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ സ്വാഗതവും ട്ര ഷറർ അജ്മൽ തെങ്ങലക്കണ്ടി നന്ദിയും പറഞ്ഞു.
in QATAR NEWS
പോലീസ് ക്രൂരതയിൽ പ്രതിഷേധിക്കുക: കോഴിക്കോട് കെ.എം.സി.സി
