ദോഹ: പുറമേരി ഖത്തര്‍ പ്രവാസ വേദിയുടെ ജനറല്‍ ബോഡി യോഗം ദോഹ മെട്രോ പാലസ് ഹോട്ടലില്‍ ചേര്‍ന്നു. ഖലീല്‍ ഹാജി എ കെ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ മജീദ് ഹാജി മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. ബഷീര്‍ മുറിച്ചാണ്ടി റിപ്പോര്‍ട്ടവതരിപ്പിച്ചു. പ്രവാസി കെയര്‍ ലാഭ വിഹിതം ചടങ്ങില്‍ വിതരണം ചെയ്തു.


പുതിയ മുഖ്യഭാരവാഹികളായി എ കെ കുഞ്ഞമ്മദ് ഹാജി (പ്രസിഡണ്ട്) ബഷീര്‍ മുറിച്ചാണ്ടി(ജനറല്‍ സെക്രട്ടറി), ഹാരിസ് പറമ്പത്ത് (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. ഖലീല്‍ ഹാജി എ.കെ, ഇസ്മായില്‍ തയ്യുള്ളതില്‍, ജമാല്‍ കുളമുള്ളതില്‍, ഇസ്ഹാഖ് പുതിയോട്ടില്‍(വൈസ് പ്രസിഡണ്ട്) ശരീഫ് വണ്ണാര്‍ക്കണ്ടി, ഷാനവാസ് കുന്നത്, നിസാര്‍ കുടകപ്പാല, മുജീബ് രയരോത്ത്(സെക്രട്ടറി) സഹഭാരവാഹികളാണ്. മജീദ്ഹാജി മുറിച്ചാണ്ടി, ഹാരിസ് കൂട്ടായി എന്നിവരെ ഉപദേശകസമിതി അംഗങ്ങളാലും തെരഞ്ഞെടുത്തു. ഹാരിസ് പറമ്പത്ത്, ഇസ്മായില്‍ തയ്യുള്ളതില്‍, ജമാല്‍ കുളമുള്ളതില്‍, ഷാനവാസ് കുന്നത്, മുജീബ് രായരോത്ത്, ഹാരിസ് കൂട്ടായി, ഷംഷാദ് സി പി, ജമാല്‍ പറമ്പത്ത് സംസാരിച്ചു. ബഷീര്‍ മുറിച്ചാണ്ടി സ്വാഗതാവും നിസാര്‍ കുടകപ്പാല നന്ദിയും പറഞ്ഞു.