in

സഫാരിയില്‍ നിന്ന് 50 റിയാലിന് പര്‍ച്ചേസ് ചെയ്യൂ; 50 മില്യണ്‍ ക്ലബ്ബ് കാര്‍ഡ് പോയിന്റുകള്‍ സ്വന്തമാക്കാം

ദോഹ: വേറിട്ട പ്രാമോഷനുകളുമായി ജനമനസ്സുകളില്‍ ഇടം നേടിയ ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ സഫാരി എറ്റവും പുതിയ മെഗാപ്രമോഷന്‍ അവതരിപ്പിക്കുന്നു. 50 റിയാലിന് സഫാരി ഔട്ട്‌ലെറ്റുകളില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 50 മില്യണ്‍ മൈ സഫാരി ക്ലബ്ബ്കാര്‍ഡ് പോയിന്റ്‌സ് സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നതാണിത്.


ദോഹയിലെ സഫാരി ഔട്ട്‌ലറ്റുകളില്‍ പ്രമോഷന് തുടക്കമായി. വെറും അമ്പത് റിയാലിന് പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി മൈ സഫാരി ക്ലബ്ബ് കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളിയാകാം. മൊത്തം അഞ്ച് നറുക്കെടുപ്പുകളില്‍ 50 മില്യണ്‍ മൈ സഫാരി ക്ലബ്ബ് കാര്‍ഡ് പോയിന്റുകളാണ് സഫാരി സമ്മാനമായി നല്‍കുക. ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനമായി 10,000 ഖത്തര്‍ റിയാല്‍ മൂല്യമുള്ള 4 ലക്ഷം  മൈ സഫാരി ക്ലബ്ബ് കാര്‍ഡ് പോയിന്റ്‌സ് 5 വിജയികള്‍ക്ക് നല്‍കും. രണ്ടാം സമ്മാനമായി 7500 ഖത്തര്‍ റിയാലിന്റെ മൂല്യമുള്ള 3 ലക്ഷം  മൈ സഫാരി ക്ലബ്ബ് കാര്‍ഡ് പോയിന്റ്‌സ് 10 വിജയികള്‍ക്ക് കൈമാറും.  

മൂന്നാം സമ്മാനമായി 5000 ഖത്തര്‍ റിയാല്‍ മൂല്യമുള്ള 2 ലക്ഷം  മൈ സഫാരി ക്ലബ്ബ് കാര്‍ഡ് പോയിന്റ്‌സ് 15 വിജയികള്‍ക്കാണ് നല്‍കുക. നാലാം സമ്മാനമായി 2500 ഖത്തര്‍ റിയാലിന്റെ മൂല്യമുള്ള 1 ലക്ഷം  മൈ സഫാരി ക്ലബ്ബ് കാര്‍ഡ് പോയിന്റ്‌സ് 20 വിജയികള്‍ക്കും കൈമാറും. 250 ഭാഗ്യശാലികള്‍ക്കാണ് 50 മില്യണ്‍ ക്ലബ്ബ് കാര്‍ഡ് പോയിന്റുകള്‍ ലഭിക്കുക. ഓരോ നറുക്കെടുപ്പിലും 50 വിജയികളെ വീതമാണ് കണ്ടെത്തുക. ഓരോ നറുക്കെടുപ്പിലും രണ്ടര ലക്ഷം റിയാലിന്റെ ക്ലബ്ബ് കാര്‍ഡ് പോയിന്റുകളാണ് വിജയികളെ കാത്തിരിക്കുന്നത്.

കൂടുതല്‍ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങള്‍ ഉറപ്പാക്കുക എന്നതാണ് സഫാരി ഈ മെഗാ പ്രമോഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് സഫാരി ഗ്രൂപ്പ് എക്‌സിക്യുട്ടിവ് ഡയറക്ടറും ചീഫ് കോര്‍ഡിനേറ്ററുമായ ഷഹീന്‍ ബക്കര്‍ അറിയിച്ചു.  
നിരവധി ആഡംബര കാറുകളും സ്വര്‍ണ്ണ സമ്മാനങ്ങളും ക്യാഷ് പ്രൈസുകളും യാതോരു പര്‍ച്ചേസും കൂടാതെ തന്നെ ലക്‌സസ് കാറുമുള്‍പ്പെടെ നല്‍കിയ  നിരവധി സമ്മാന പദ്ധതികളാണ് ഇതിനോടകം സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിച്ചത്.

മലയാളികളുള്‍പ്പെടെ വിദേശികള്‍ക്കടിയില്‍ നിന്നും സ്വദേശികളില്‍ നിന്നും നിരവധി ഭാഗ്യശാലികള്‍ സമ്മാനാര്‍ഹരായിട്ടുണ്ട്. ഒന്നാം സമ്മാനമായി 1 മില്യണ്‍ ഖത്തര്‍ റിയാല്‍ നല്‍കിക്കൊണ്ട് റിടെയില്‍ മേഖലയില്‍ ചരിത്രം സൃഷ്ടിച്ച സഫാരിയുടെ എല്ലാ പ്രമോഷനുകളെയും അത്യധികം ആകാംഷയോടെ കാണുന്ന ഖത്തറിലെ സഫാരി ഉപഭോക്താക്കള്‍ പുതിയ പ്രമോഷനായ വിന്‍ 50 മില്യണ്‍ മൈ സഫാരി ക്ലബ്ബ് കാര്‍ഡ് പോയിന്റ്‌സ് പ്രമോഷനും ആവേശപൂര്‍വ്വം സ്വീകരിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ഷഹീന്‍ ബക്കര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹമദ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി

അബൂസംറ വഴി ഖത്തറിലേക്ക് വരുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ എളുപ്പമാവും; ഓണ്‍ലൈന്‍ സംവിധാനം തയ്യാര്‍