in

പി വി മുഹമ്മദ് സ്മാരക പ്രഥമ പുരസ്‌ക്കാരം സി കെ അബ്ദുറഹ്മാന്

മനാമ: കെ എം സി സി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തന പദ്ധതിയായ മിഷന്‍ 50ന്റെ ഭാഗമായി സമ്മാനിക്കുന്ന പി വി മുഹമ്മദ് സ്മാരക പ്രഥമ പുരസ്‌ക്കാരം
കെ എം സി സി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ അബ്ദുറഹ്മാന്. ദീര്‍ഘകാലം കെ എം സി സി സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ച സി കെ പ്രവാസ ജീവിതത്തില്‍ പ്രവാസി സമൂഹത്തിന് നല്‍കിയ സേവനത്തിനും പ്രതിസന്ധികളുടെ പ്രവാസകാലത്തും ആര്‍ജ്ജവത്തോടെ സംഘടനക്ക് ഊര്‍ജ്ജം നല്‍കിയ വ്യക്തിത്വം എന്ന നിലയിലുമാണ് പുരസ്‌ക്കാരത്തിന് അര്‍ഹനായതെന്ന് കെ എം സി സി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നല്‍കിയാണ് പ്രവാസം മതിയാക്കി നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹത്തെ ആദരിക്കുന്നത്. ആഗസ്തില്‍ നടക്കുന്ന പി വി മുഹമ്മദ് സാഹിബ് അനുസ്മരണ പരിപാടിയില്‍ പുരസ്‌ക്കാരം സമ്മാനിക്കുമെന്ന്
കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി, ആക്ടിങ് ജനറല്‍ സെക്രട്ടറി പി കെ ഇസ്ഹാഖ് വില്യാപ്പള്ളി എന്നിവര്‍ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയവെ കുഴഞ്ഞു വീണു മരിച്ചു

കോവിഡിനെതിരായ പോരാട്ടത്തില്‍ അഭിമാനമായി ഈ ഖത്തരി വനിതകള്‍