in

ഖത്തര്‍-2 ചാനല്‍ സംപ്രേഷണം തുടങ്ങി

ഖത്തര്‍-2 ചാനലിന്റെ സംപ്രേഷണം ഔദ്യോഗികമായി തുടങ്ങിയപ്പോള്‍

ദോഹ: ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്റെ(ക്യുഎംസി) പുതിയ ചാനല്‍ ഖത്തര്‍-2വിന്റെ സംപ്രേഷണം തുടങ്ങി.
ഖത്തര്‍ ടിവ്ി ഇതുവരെ സംപ്രേഷണം ചെയ്തിട്ടുള്ള സീരീസ്, നാടകങ്ങള്‍,പ്രോഗ്രാമുകള്‍ എന്നിവയില്‍നിന്നും തെരഞ്ഞെടുത്ത ഏറ്റവും പ്രധാനപ്പെട്ടവയാണ് ഖത്തര്‍-2 ചാനലില്‍ പുനസംപ്രേഷണം ചെയ്യുന്നത്.
ഖത്തര്‍ ടിവിയുടെ മൂല്യമേറിയ ആര്‍ക്കൈവിലെ അവിസ്മരണീയമായ ഉള്ളടക്കം പൊതുജനങ്ങളുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായാണ് അവ ഖത്തര്‍-2 ചാനലില്‍ വീണ്ടും സംപ്രേഷണം ചെയ്യുന്നത്. ഖത്തര്‍ ടിവി അതിന്റെ ചരിത്രത്തിലുടനീളം അവതരിപ്പിച്ച എല്ലാ പരിപാടികളുടെയും വ്യത്യസ്തമായ ഒരു മിശ്രിതം ഖത്തര്‍ 2 ചാനലില്‍ കാണാനാകുമെന്ന് ഖത്തര്‍ ടിവി അസിസ്റ്റന്റ് ഡയറക്ടറും പ്രോഗ്രാം ഡയറക്ടറുമായ മുബാറക്ക് അല്‍അവാമി പറഞ്ഞു.
പുതിയ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന സീരിസുകളും നാടകങ്ങളുമെല്ലാം കാഴ്ചക്കാരുടെ ശ്രദ്ധ നേടുമെന്ന ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ടിവി ചാനല്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നതായി ചാനലിന്റെ ഉള്ളടക്ക സൂപ്പര്‍വൈസര്‍ ഹമദ് അബ്ദുള്‍ രെദ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡിന്റെ രണ്ടാം തംരംഗം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്ന് വിദഗ്ദ്ധര്‍

ഖത്തറില്‍ 398 പേര്‍ക്കു കൂടി കോവിഡ്; 330 പേര്‍ കൂടി രോഗമുക്തരായി