
ദോഹ: മുന്‍ ഖത്തര്‍ദേശീയ ഫുട്‌ബോള്‍ താരവും മിഡ്ഫീല്‍ഡറും ഖത്തര്‍ 2022 അംബാസഡറുമായ ആദില്‍ ഖമീസിന് കൊറോണ വൈറസ്(കോവിഡ്19) രോഗം സ്ഥിരീകരിച്ചു. ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ”54-കാരനായ ആദില്‍ ഖമീസിന് നിര്‍ഭാഗ്യവശാല്‍ കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ അദ്ദേഹം ഉടന്‍ മോചിതനാകട്ടെ എന്നും എല്ലാവരും വേഗം സുഖംപ്രാപിക്കട്ടെയെന്നും പ്രാര്‍ത്ഥന നേരുന്നു.” സുപ്രീം കമ്മിറ്റി ട്വീറ്റില്‍ വ്യക്തമാക്കി. ലോകപ്രശസ്ത താരങ്ങളായ ബാഴ്‌സലോണയുടെ ഫുട്‌ബോള്‍ ഇതിഹാസം സാവി ഹെര്‍ണാണ്ടസും ഓസ്‌ട്രേലിയയുടെ ടിം കേഹിലിനുമൊപ്പം ഖത്തര്‍ ലോകകപ്പിന്റെ പൊതുമുഖങ്ങളിലൊരാളാണ് ഖമീസ്.