ദോഹ: ഒമിക്രോണ്‍ കാരണമായി ഭാഗീകമായി നിര്‍ത്തിവച്ച സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗ്, കേപ്ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഡിസംബര്‍ 12 മുതല്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജൊഹന്നാസ്ബര്ഗില് നിന്ന് ദിവസേന രണ്ട് സര്‍വീസുകളും കേപ്ടൗണില്‍ നിന്ന് ഒരു സര്‍വീസുമായിരിക്കും ദോഹയിലേക്ക് ഉണ്ടാവുക. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സര്‍വീസുകള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നും ഖത്തര്‍ എയര്‍വെയിസ് (Qatar Airways) അറിയിച്ചു. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കായിരുന്നു ഖത്തര്‍ എയര്‍വേയ്സ് നവംബര്‍ 27 മുതല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ദക്ഷിണാഫ്രിക്കക്ക് പുറമെ അംഗോള, സാംബിയ, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
in QATAR NEWS
ഒമിക്രോണ്‍ കാരണം നിര്‍ത്തിവെച്ച ദക്ഷണാഫ്രിക്കന്‍ സര്‍വ്വീസ് പുനരാരംഭിച്ച് ഖത്തര്‍ എയര്‍
