
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധി ആഗോള വ്യോമയാന മേഖലയെ ബാധിക്കുമ്പോവും ഖത്തര്‍ എയര്‍വേയ്‌സ് ലോകത്തിലെ പ്രധാന നഗരങ്ങളിലേക്ക് യാത്രാ സര്‍വീസ് തുടരുന്നു. ലണ്ടന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട്, സിഡ്‌നി എന്നിവയുള്‍പ്പടെ 35 നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ സര്‍വീസ്. ആയിരക്കണക്കിന് യാത്രക്കാരെ സുരക്ഷിതമായി വീടുകളിലെത്തിക്കാന്‍ എയര്‍ലൈന്‍ സഹായിക്കുന്നുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് 35 ലക്ഷ്യസ്ഥാനങ്ങളിലേക്കു സര്‍വീസ് നടത്തുന്നതെന്ന് എയര്‍ലൈന്‍ ട്വിറ്ററില്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ പ്രവേശനത്തിന് അതാതു സര്‍ക്കാരുകള്‍ വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ ഹ്രസ്വ അറിയിപ്പില്‍ ഷെഡ്യൂളുകളില്‍ മാറ്റം വരാമെന്നും എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. യാത്ര ചെയ്യുന്നതിന് മുമ്പ് ലക്ഷ്യസ്ഥാന രാജ്യത്തിന്റെ പ്രവേശന നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്നും യാത്രക്കാരോട് ആവശ്യപ്പെട്ടു. ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ഖത്തര്‍ എയര്‍വേയ്‌സിന്റെ തല്‍സമയ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പേജ് പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അമേരിക്കന്‍ വന്‍കരയിലെ അഞ്ചും ഏഷ്യ- പസഫികിലെ പന്ത്രണ്ടും യൂറോപ്പിലെ പതിനാറും മിഡില്‍ഈസ്റ്റിലെ രണ്ടും വിമാനത്താവങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നു. മിഡില്‍ഈസ്റ്റില്‍ കുവൈത്ത്, ടെഹ്‌റാന്‍ വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ്.