
ഓഗസ്റ്റ് 13 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍
- കോഴിക്കോട് അസ ഡയഗ്നോസ്റ്റിക് സെന്റര്‍, പുതിയറ(91495 2971188),
- കൊച്ചിയില്‍ മെഡിവിഷന്‍ സ്‌കാന്‍ ആന്റ് ഡയഗ്നോസ്റ്റിക് റിസര്‍ച്ച് സെന്റര്‍, ശ്രീകണ്ടത്ത് റോഡ് രവിപുരം(91484 4112000),
- തിരുവനന്തപുരത്ത് ഡിഡിആര്‍സി ടെസ്റ്റ് ലാബ്
ദോഹ: ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ മടങ്ങുന്നവര്‍ക്കായി അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ ഖത്തര്‍ എയര്‍വേയ്‌സ് അംഗീകാരമുള്ള കോവിഡ് പരിശോധനാ കേന്ദ്രങ്ങളുണ്ട്. റീ എന്‍ട്രി പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമാണ് ഖത്തറിലേക്ക് മടങ്ങിയെത്താന്‍ അനുമതി. കോവിഡ് നെഗറ്റീവ് ഫലമാണെങ്കിലും ഇന്ത്യയില്‍ നിന്നും എത്തുന്നവര്‍ക്ക് 7 ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഓഗസ്റ്റ് 13 മുതല്‍ ഈ തീരുമാനം പ്രാബല്യത്തിലായിരിക്കും. നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സിന് ഇന്ത്യയിലേക്കും തിരിച്ചും സാധാരണ സര്‍വീസിന് അനുമതിയില്ല. സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍നിന്നുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. യാത്രക്ക് പുറപ്പെടുന്നതിനു മുമ്പ് 72 മണിക്കൂറിനുള്ളിലായിരിക്കണം പരിശോധന. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെയും യാത്രക്കാരന്‍ നിര്‍ദ്ദിഷ്ട ഫോമില്‍ ഒപ്പിട്ട സമ്മതപത്രവുമില്ലാതെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ യാത്ര അനുവദിക്കില്ല. ഒപ്പം യാത്ര ചെയ്യുന്ന കുടുംബാംഗങ്ങള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കേരളത്തിനു പുറമെ അഹമ്മദാബാദ്, അമൃതസര്‍, ബംഗളുരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, നാഗ്പൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും പരിശോധനാകേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. കോഴിക്കോട് അസ ഡയഗ്നോസ്റ്റിക് സെന്റര്‍, പുതിയറ(91495 2971188), കൊച്ചിയില്‍ മെഡിവിഷന്‍ സ്‌കാന്‍ ആന്റ് ഡയഗ്നോസ്റ്റിക് റിസര്‍ച്ച് സെന്റര്‍, ശ്രീകണ്ടത്ത് റോഡ് രവിപുരം(91484 4112000), തിരുവനന്തപുരത്ത് ഡിഡിആര്‍സി ടെസ്റ്റ് ലാബ് എന്നിവിടങ്ങളിലെ കോവിഡ് പരിശോധനാ ഫലങ്ങള്‍ക്കായിരിക്കും അംഗീകാരം. . വിശദാംശങ്ങള്‍ https://www.qatarairways.com/en-in/travel-alerts/COVID-19-update.html എന്ന ലിങ്കില്‍ ലഭ്യമാണ്. ഇപ്പോള്‍ ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്ന ബം്ഗ്ലാദേശ്, ബ്രസീല്‍, ഇറാന്‍, ഉറാഖ്, പാകിസ്താന്‍, ഫിലിപ്പൈന്‍, ശ്രീലങ്ക രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഇന്ത്യക്കു പുറമെ സര്‍വീസ് തുടങ്ങാനിരിക്കുന്ന നേപ്പാള്‍, നൈജീരിയ, റഷ്യ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അംഗീകൃത കേന്ദ്രങ്ങളില്‍നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.