in

കോവിഡ് പ്രതിരോധ ശ്രമങ്ങള്‍ക്കായി ഫണ്ട് സമാഹരണം: എഎസ് റോമക്ക് പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: കൊറോണ വൈറസ്(കോവിഡ്-19) പ്രതിരോധ ശ്രമങ്ങള്‍ക്കായി ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബ് എഎസ് റോമ നടത്തുന്ന ഫണ്ട് സമാഹരണത്തിന് പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്‌സ്. ഇറ്റലിയിലെ കോവിഡ് ബാധിതരെ സഹായിക്കുന്നതിനായി ഒരു ലക്ഷം യൂറോ സമാഹരിക്കാനാണ് എഎസ് റോമ പദ്ധതിയിട്ടിരിക്കുന്നത്.
അസീം(ഒരുമിച്ച്) എന്ന പേരിലാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് പ്രത്യേക ടീഷര്‍ട്ടുകള്‍ വില്‍പ്പന നടത്തും. ഇതിനായി എഎസ് റോമയുടെ ടീഷര്‍ട്ടിലെ ഖത്തര്‍ എയര്‍വേയ്‌സ് ബ്രാന്‍ഡിങിനു പകരം അസ്സീം എന്ന പേരായിരിക്കും ഉപയോഗിക്കുക. ഇക്കാര്യത്തില്‍ എഎസ് റോമയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. ഇതിനോടകം 500 സ്‌പെഷ്യല്‍ എഡീഷന്‍ ടീഷര്‍ട്ടുകളുടെ വില്‍പ്പന നടന്നു. കോവിഡ്-19നെതിരായ പോരാട്ടത്തിനായി റോമാ കെയേഴ്‌സ് ഫൗണ്ടേഷന് ഫണ്ട് സംഭാവന ചെയ്യും. കോവിഡിനെതിരായ പോരാട്ടത്തില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റേത് സുപ്രധാന പങ്കാളിത്തമാണെന്ന് എഎസ് റോമ പറഞ്ഞു. ഈ സംരംഭത്തില്‍ നിന്നുള്ള വരുമാനം ഇറ്റാലിയന്‍ തലസ്ഥാനത്തെ ദരിദ്രരായ ജനവിഭാഗങ്ങളെ സഹായിക്കാനായി ചെലവഴിക്കും. 1927 ല്‍ സ്ഥാപിതമായ എഎസ് റോമ ലോകത്തിലെ ഏറ്റവും വലുതും അറിയപ്പെടുന്നതുമായ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നാണ്.
2018 ഏപ്രിലില്‍ റോമയുമായി ഖത്തര്‍ എയര്‍വേസ് ബഹുവര്‍ഷ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചിരുന്നു. 2020-2021 സീസണ്‍ വരെ റോമയുടെ ടീഷര്‍ട്ടില്‍ ഖത്തര്‍ എയര്‍വേയ്‌സ് ലോഗോ ഉള്‍പ്പെടുത്തുന്നതിനാണ് കരാര്‍. കോവിഡ്-19നെതിരായ പോരാട്ടത്തില്‍ ആളുകളെ സഹായിക്കുന്നതില്‍ ഖത്തര്‍ എയര്‍വേയ്സ് പ്രധാന പങ്ക് വഹിക്കുന്നു. ഖത്തര്‍ എയര്‍വേസ് കാര്‍ഗോ ലോകമെമ്പാടുമുള്ള സേവനങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റമദാന്‍: പൗരന്‍മാര്‍ക്ക് വിലക്കുറവില്‍ ചെമ്മരിയാട് വില്‍പ്പന തുടങ്ങി

റോണഖ് ട്രേഡിങ് എല്ലാ ബ്രാഞ്ചുകളും അടക്കുന്നു