Saturday, August 15ESTD 1934

ഖത്തര്‍ എയര്‍വേയ്‌സിന് രാജ്യാന്തര പുരസ്‌കാരം

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന് രാജ്യാന്തര തലത്തില്‍ വീണ്ടും സുപ്രധാന അംഗീകാരം. ട്രിപ് അഡൈ്വസര്‍ ട്രാവലേഴ്‌സ് ചോയ്‌സ് എയര്‍ലൈന്‍ അവാര്‍ഡ്‌സ് 2020ല്‍ മിഡില്‍ഈസ്റ്റിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ഉള്‍പ്പടെ നാലു സുപ്രധാന പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയത്. യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ നല്‍കുന്ന മികച്ച നിലവാരത്തിലുള്ള സേവനങ്ങളുടെയും ക്രമീകരണങ്ങളുടെയും ഉദാഹരണമാണ് ഈ പുരസ്‌കാരനേട്ടം. മിഡില്‍ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ലാസ്സ്, മിഡില്‍ഈസ്റ്റിലെ മികച്ച മേജര്‍, മിഡില്‍ഈസ്റ്റിലെ മികച്ച റീജയണല്‍ ബിസിനസ് ക്ലാസ്സ് പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയത്. ലോകത്തൊട്ടാകെയുള്ള യാത്രക്കാരുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരനിര്‍ണയം. രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടാനായതിലെ സന്തോഷം ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പങ്കുവച്ചു.

error: Content is protected !!