in

ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്കായി ഫ്യൂച്ചര്‍ ട്രാവല്‍ വൗച്ചറുകള്‍ നല്‍കുന്നു

ദോഹ: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് ഭാവിയില്‍ ട്രാവല്‍ വൗച്ചറുകള്‍ തിരഞ്ഞെടുക്കാമെന്ന് ഖത്തര്‍ എയര്‍വേയ്സ് . ഇഷ്യു ചെയ്ത തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും ഈ ട്രാവല്‍ വൗച്ചറുകള്‍. കൊറോണ വൈറസ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഖത്തര്‍ എയര്‍വേയ്‌സ് സേവനങ്ങളില്‍ മാറ്റംവരുത്തുകയും സര്‍വീസുകള്‍ പുന:ക്രമീകരിക്കുകയും ചെയ്തത്.
യാതൊരു നിരക്കും ഈടാക്കാതെ യാത്രക്കാര്‍ക്ക് ഇതര തീയതികളിലേക്കോ ലക്ഷ്യസ്ഥാനങ്ങളിലേക്കോ ടിക്കറ്റ് വീണ്ടും ബുക്ക് ചെയ്യാനോ റീഫണ്ട് ചെയ്യാനോ അനുവദിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് യാത്രാവൗച്ചര്‍ നല്‍കുമെന്ന് അറിയിക്കുകയായിരുന്നു.
ടിക്കറ്റ് ഇതര തീയതിയിലേക്കോ മറ്റേതെങ്കിലും ലക്ഷ്യസ്ഥാനങ്ങളിലേക്കോ വീണ്ടും ബുക്ക് ചെയ്യാം. അല്ലെങ്കില്‍ ഭാവി യാത്രകള്‍്കായി ഒരു വൗച്ചര്‍ തെരഞ്ഞെടുക്കാം.
ഈ ജൂണ്‍ മുപ്പത് വരെ ഏതു സമയത്തും നല്‍കുന്ന ടിക്കറ്റുകള്‍ക്കും ഈ നയം ബാധകമാണ്. ഇതേ തീയതിയിലോ അതിനു മുന്‍പോ ഉള്ള യാത്രകള്‍ക്കായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ബാധകം. യാത്രക്കാര്‍ ട്രാവല്‍ ഏജന്റ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതെങ്കില്‍ ബുക്കിങ് ഭേദഗതി ചെയ്യുന്നതിനോ ഭാവിയിലേക്കുള്ള ട്രാവല്‍ വൗച്ചറിനായോ ഈ ട്രാവല്‍ ഏജന്റിനെ ബന്ധപ്പെടണം. ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റ് മുഖേനയോ ഓഫീസുകള്‍ മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ബന്ധപ്പെട്ട ഓഫീസുകളിലേക്കോ കോണ്‍ടാക്റ്റ് സെന്ററുകളിലേക്കോ വിളിച്ച് ടിക്കറ്റുകള്‍ വീണ്ടും ബുക്ക് ചെയ്യാനോ ഭാവി ട്രാവല്‍ വൗച്ചറിനായി ടിക്കറ്റ് കൈമാറ്റം ചെയ്യാനോ കഴിയും. ദോഹയിലേക്കുള്ള എല്ലാ ഇന്‍ബൗണ്ട് വിമാനങ്ങളും കഴിഞ്ഞ ബുധനാഴ്ച മുതല്‍ 14 ദിവസത്തേക്ക് നിര്‍ത്തിവച്ചതായി സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ്(ജിസിഒ) അറിയിച്ചിട്ടുണ്ട്.
ഹമദ് വിമാനത്താവളം വഴി കണക്ഷനുകളുള്ള ഖത്തര്‍ എയര്‍വേസിലെ യാത്രക്കാരെ സ്വീകരിക്കും. ആഗോള ശൃംഖല ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി തുടരുകയും ചെയ്യും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് വെല്ലുവിളിയെ മറികടക്കാന്‍ ഖത്തറിന് ശേഷിയുണ്ട്‌

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ട്രക്കുകള്‍ അണുവിമുക്തമാക്കി