in ,

അധ്യാപകര്‍ക്ക് സമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്; 21,000 സൗജന്യ വിമാന ടിക്കറ്റ്

ദോഹ:കോവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടെ ലോകമെമ്പാടുമുള്ള യുവജനങ്ങളെ ബോധവത്കരിക്കുന്നതില്‍ സുപ്രധാനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അധ്യാപകര്‍ക്ക് സമ്മാനവുമായി ഖത്തര്‍ എയര്‍വേയ്‌സ്. അധ്യാപകര്‍ക്കായി 21,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കും. ഒക്ടോബര്‍ അഞ്ച് പുലര്‍ച്ചെ നാലു മുതല്‍ ഒക്ടോബര്‍ എട്ട് പുലര്‍ച്ചെ 3.59 വരെയുള്ള സമയങ്ങളില്‍ അധ്യാപകര്‍ക്ക് ടിക്കറ്റിനായി രജിസ്റ്റര്‍ ചെയ്യാം. qatarairways.com/ThankYouTeachers എന്ന ലിങ്കില്‍ പ്രവേശിച്ച് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് പ്രമോഷന്‍ കോഡ് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. കോഡ് ലഭിക്കാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന. അധ്യാപന മേഖലയിലെ സൂപ്പര്‍ ഹീറോസിന് ഒരു വലിയ നന്ദി പറയാന്‍ 2020ലെ ലോക അധ്യാപക ദിനത്തില്‍ സമ്മാനം തുറക്കും. ഖത്തര്‍ എയര്‍വേയ്‌സ് നിലവില്‍ സര്‍വീസ് നടത്തുന്ന 75ലധികം രാജ്യങ്ങളിലെ അധ്യാപക പ്രൊഫഷണലുകള്‍ക്ക് ടിക്കറ്റിന് അര്‍ഹതയുണ്ട്. അപേക്ഷാ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഓരോ രാജ്യങ്ങള്‍ക്കും പ്രതിദിനം നിശ്ചിത ടിക്കറ്റുകള്‍ അനുവദിക്കും. മൂന്ന ദിവസത്തെ കാമ്പയിന്‍ കാലയളവിലുടനീളം ദോഹ സമയം പുലര്‍ച്ചെ നാലുമണിക്ക് പ്രതിദിന വിഹിതം റിലീസ് ചെയ്യും. വിജയകരമായി രജിസ്റ്റര്‍ ചെയ്യുന്ന അധ്യാപകര്‍ക്ക് ലോകമെമ്പാടുമായി ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്ന 90ലധികം ലക്ഷ്യസ്ഥാനങ്ങളിലേതെങ്കിലുമൊരിടത്തേക്കും തിരിച്ചുമുള്ള ഇക്കോണമി ക്ലാസ് റിട്ടേണ്‍ ടിക്കറ്റ് ലഭിക്കും. കൂടാതെ ഭാവിയില്‍ ഒരു റിട്ടേണ്‍ ടിക്കറ്റിന് അന്‍പത് ശതമാനം ഓഫര്‍ മൂല്യമുള്ള വൗച്ചറും ലഭിക്കും. ഈ വൗച്ചര്‍ സ്വന്തമായോ കുടുംബാംഗത്തിനോ സുഹൃത്തിനോ ഉപയോഗിക്കാന്‍ കഴിയും. രണ്ടു ടിക്കറ്റുകള്‍ക്കും അടുത്തവര്‍ഷം സെപ്തംബര്‍ 30വരെയുള്ള യാത്രകള്‍ക്ക് സാധുതയുണ്ട്. ഖത്തര്‍ എയര്‍വേയ്‌സ് പ്രവര്‍ത്തിപ്പിക്കുന്ന വിമാനങ്ങളില്‍ മാത്രമെ ഈ ഓഫര്‍ ലഭിക്കൂ. ക്ലാസ്‌റൂം പാരാപ്രൊഫഷണലുകള്‍, ടീച്ചിങ് അസിസ്റ്റന്റുമാര്‍, സ്ബ്സ്റ്റിറ്റിയൂട്ട്‌സ്, ഇന്റര്‍വെന്‍ഷന്‍- ഇന്‍ക്ലൂഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍, ട്യൂട്ടര്‍മാര്‍, സീനിയര്‍ ലീഡര്‍മാര്‍, ഏര്‍ലി ചൈല്‍ഡ്ഹുഡ് അധ്യാപകര്‍, സ്റ്റുഡന്റ് കൗണ്‍സലര്‍മാര്‍, പ്രൈമറി അധ്യാപകര്‍, സെക്കന്ററി അധ്യാപകര്‍, കാഷ്വല്‍ അധ്യാപകര്‍, ഇഎസ്എല്‍(ഇംഗ്ലീഷ് രണ്ടാം ഭാഷ) അധ്യാപകര്‍, സ്‌പെഷ്യല്‍ ഇഡി അധ്യാപകര്‍, ടീച്ചര്‍ എയ്ഡ്, തൊഴില്‍ വിദ്യാഭ്യാസ- പരിശീലന ഇന്‍സ്ട്രക്ടര്‍, പ്രീസ്‌കൂല്‍- ഏര്‍ലിഇയേഴ്‌സ് പ്രാക്ടീഷണേഴ്‌സ്, ക്ലാസ്‌റൂം ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ക്കാണ് സൗജന്യ ടിക്കറ്റിനായി അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. യാത്രാ ദിവസം വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ അധ്യാപകന്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. വിമാനത്താവള നികുതി യാത്രക്കാരന്‍ നല്‍കണം. സൗജന്യ ടിക്കറ്റിന് അര്‍ഹരാകുന്നവര്‍ക്ക് എയര്‍ലൈനിന്റെ ഫ്‌ളെക്‌സിബിള്‍ ബുക്കിങ് നയം ഫലപ്രദമായി പ്രയോജനപ്പെടുത്താം. 2020 ഡിസംബര്‍ 31 വരെ ഇഷ്യു ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പരിധിയില്ലാത്ത തീയതി മാറ്റങ്ങളോടെ രണ്ട് വര്‍ഷത്തേക്ക് സാധുതയുണ്ട്. നേരത്തെ ഒരുലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഖത്തര്‍ എയര്‍വേയ്‌സ് സൗജന്യമായി ടിക്കറ്റ് നല്‍കിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ കോവിഡ് കണക്കുകളില്‍ ആശ്വാസം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 159 പേര്‍ക്ക് മാത്രം

ഇന്നത്തെ (2020 ഒക്ടോബര്‍ 04) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…