in

വാക്‌സിനെടുത്തവരിലെ സഞ്ചാരികള്‍ക്ക് സ്‌പെയിനിലെ മലാഗയിലേക്ക് പറക്കാം; അവസരമൊരുക്കി ഖത്തര്‍ എയര്‍വെയിസ്

ഖത്തര്‍ എയര്‍വെയിസ്‌

ജൂലൈ 2 മുതല്‍ സപ്തംബര്‍ 2 വരെ സീസണല്‍ യാത്രക്ക് അവസരം

ദോഹ: കോവിഡ് ചട്ടങ്ങളില്‍ ഇളവു വന്നതിനെത്തുടര്‍ന്ന് കൂടുതല്‍ മേഖലകളിലേക്ക് സര്‍വ്വീസ് പുന:രാരംഭിക്കാന്‍ നീക്കങ്ങളാരംഭിച്ച് ഖത്തര്‍ എയര്‍വെയിസ്. രണ്ടും വാക്‌സിനുകളുമെടുത്തവര്‍ക്ക് സ്‌പെയിനിലെ മലാഗയിലേക്കുള്ള സര്‍വീസ് ജൂലൈ രണ്ടിന് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയിസ് അറിയിച്ചു. രാവിലെ എട്ടിന് ദോഹയില്‍ നിന്ന്  പുറപ്പെടുന്ന വിമാനം ഉച്ചക്ക 2.40ന് മലാഗയിലെത്തും. വൈകിട്ട് 3.55ന് തിരിച്ച്് പുറപ്പെടുന്ന വിമാനം 11.55ന് ദോഹയിലെത്തും. ഖത്തര്‍ എയര്‍വേയ്‌സിെന്റ എ 350-900 വിമാനമാണ് സര്‍വീസ് നടത്തുക.

സ്‌പെയിനിലെ മലാഗ

ജൂലൈ 2 മുതല്‍ സെപ്തംബര്‍ 12 വരെയായിരിക്കും  സര്‍വീസ്.
കോവിഡ് പ്രതിസന്ധി കാരണം നടപ്പിലാക്കിയ യാത്രാ നിയന്ത്രണങ്ങള്‍ സ്‌പെയിന്‍ അധികാരികള്‍ പിന്‍വലിക്കുന്ന സാഹചര്യത്തിലാണിതെന്നും സഞ്ചാരികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്നും അധികൃതര്‍ അറിയിച്ചു. സ്‌പെയിനിന്റെ വിനോദസഞ്ചാര മേഖലക്ക് പിന്തുണ നല്‍കുകയെന്നും ആഗോള സാമ്പത്തിക രംഗത്ത് പുത്തനുണര്‍വ്വുണ്ടാകേണ്ടത് മഹാമാരിയുടെ കാലഘട്ടത്തില്‍ അനിവാര്യമാണെന്നും സ്‌പെയിനിലെ മലാഗയിലേക്കുള്ള പുതിയ സര്‍വ്വീസ് സംബന്ധിച്ച് പ്രതികരിക്കവെ ഖത്തര്‍ എയര്‍വെയിസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണ് മലാഗ. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് മലാഗയിലേക്ക്  ഒരിക്കല്‍ കൂടി സന്ദര്‍ശനം നടത്താനുള്ള അവസരമാണ് വരാനിരിക്കുന്നത്.
ഒരിക്കല്‍ കൂടി ലോകത്തിന്റെ  വാതിലുകള്‍ തുറക്കാനിരിക്കുകയാണ്.  ആഗോള സാമ്പത്തിക സാമൂഹിക  പുനരുദ്ധാരണത്തിന് പിന്തുണ നല്‍കാന്‍ ഖത്തര്‍ എയര്‍വെയിസ് എപ്പോഴും സജ്ജമാണെന്നും  അക്ബര്‍ അല്‍ ബാകിര്‍ വിശദീകരിച്ചു. ഖത്തര്‍ എയര്‍വെയിസിനെ സംബന്ധിച്ച് സ്‌പെയിന്‍ തന്ത്രപ്രധാനമായ രാജ്യമാണ്. കടുത്ത വെല്ലുവിളികള്‍ നിലനില്‍ക്കെ തന്നെ ആഗോള ശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ബ്ലാക്ക് ഫംഗസ് പ്രതിരോധശേഷി കുറഞ്ഞവരില്‍ കൂടുതല്‍; കോവിഡുമായി ബന്ധമില്ലെന്നും ആരോഗ്യവിദദ്ധന്‍

കേരളത്തിലും ഫുട്‌ബോളിലൂടെ ‘ജനറേഷന്‍ അമേസിംഗ്’ ; നേട്ടത്തിന്റെ ഗോള്‍ പായിച്ച് ഖത്തര്‍ ലോക കപ്പ് സംഘാടക സമിതി