in

ഖത്തര്‍ എയര്‍വേയ്‌സ് വിമാനടിക്കറ്റുകള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് സാധുത

ദോഹ: ഖത്തര്‍ എയര്‍വേയ്സിന്റെ ടിക്കറ്റുകള്‍ രണ്ടുവര്‍ഷത്തേക്ക് സാധുതയുണ്ടായിരിക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്കിടയില്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്നതിനും വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനനുസരിച്ച് യാത്രാ തീയതികള്‍ ആസൂത്രണം ചെയ്യാനും ഇതിലൂടെ സാധിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
കൂടുതല്‍ ചോയ്‌സുകളും വഴക്കവും വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെ യാത്രകള്‍ ആസൂത്രണം ചെയ്യാനും തയാറെടുക്കാനും സാധിക്കും- ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഈ സെപ്തംബര്‍ 30നകം യാത്രക്കായി ബുക്ക് ചെയ്യാന്‍ പദ്ധതിയിടുകയോ ചെയ്താല്‍ മികച്ച യാത്രാ പരിഹാരങ്ങള്‍ക്കായി ഖത്തര്‍ എയര്‍വേയ്‌സിനെ ആശ്രയിക്കാം. ടിക്കറ്റ് സൂക്ഷിക്കുകയും യാത്രക്കായി എപ്പോഴാണോ തയാറാകുന്നത് അപ്പോള്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിപുലീകൃത ടിക്കറ്റ് സാധുതക്കനുസൃതമായി ആ ടിക്കറ്റ് ഉപയോഗിക്കാനാകും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യത്തിനായി ഈ ഡിസംബര്‍ 31വരെ യാത്രക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകള്‍ക്കും ടിക്കറ്റ് നല്‍കിയ തീയതി മുതല്‍ രണ്ടുവര്‍ഷത്തേക്ക് ഇപ്പോള്‍ സാധുതയുണ്ട്- ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. ഖത്തര്‍ എയര്‍വേയ്സ് ഓഫീസുകളിലോ കോണ്‍ടാക്റ്റ് സെന്ററുകളിലോ വിളിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ സാധുത ദീര്‍ഘിപ്പിക്കാം. തീയതികളില്‍ പരിധിയില്ലാത്ത മാറ്റങ്ങള്‍ വരുത്താന്‍ യാത്രക്കാര്‍ക്ക് കഴിയുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ആവശ്യമുള്ളപ്പോഴെല്ലാം യാത്രാ തീയതിയോ ലക്ഷ്യസ്ഥാനമോ സൗജന്യമായി മാറ്റാന്‍ കഴിയും. എവിടേക്കാണോ പോകേണ്ടത് അതേ രാജ്യത്തിനുള്ളിലെ മറ്റൊരു നഗരത്തിലേക്കോ അല്ലെങ്കില്‍ യഥാര്‍ഥ ലക്ഷ്യസ്ഥാനത്തിന്റെ 5000 മൈല്‍ ചുറ്റളവില്‍ ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്ന മറ്റേതെങ്കിലും ലക്ഷ്യസ്ഥാനങ്ങളിലേക്കോ ടിക്കറ്റ് മാറ്റാന്‍ കഴിയും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ മുംബൈയിലെത്തിച്ചത് 54 ടണ്‍ വാക്‌സിന്‍

കോട്ടയം സ്വദേശി ദോഹയില്‍ മരണപ്പെട്ടു