in ,

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വെയിസിന്റെ സമ്മാനം; ഒരു ലക്ഷം സൗജന്യ ടിക്കറ്റ്

രജിസ്റ്റര്‍ ചെയ്യാം: qatarairways.com/ThankYouHeroes

ദോഹ: കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വെയിസിന്റെ ഐക്യദാര്‍ഢ്യം. ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് പ്രഖ്യാപിച്ചു.ലോകത്തെ എല്ലാ രാജ്യത്തുമുള്ള ആരോഗ്യപ്രവര്‍ത്തകരും സൗജന്യ ടിക്കറ്റിന് അര്‍ഹരാണ്. നാളെ (മെയ് 12) രാത്രി 12.01 മുതല്‍ ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ മെയ് 18ന് രാത്രി ഖത്തര്‍ സമയം 11.59ന് അവസാനിക്കും. qatarairways.com/ThankYouHeroes എന്ന വെബ്‌പേജില്‍ ഫോം പൂരിപ്പിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വിജയകരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രാമോഷന്‍ കോഡ് ലഭിക്കുന്നതായിരിക്കും. ഒരോ രാജ്യത്തെയും ജനസംഖ്യ അനുസരിച്ച് ദിവസം നിശ്ചിത ടിക്കറ്റുകളാണ് അനുവദിക്കുക. ദിവസവും രാത്രി 12.01 അതത് ദിവസത്തെ ടിക്കറ്റ് അലോക്കേഷന്‍ പ്രസിദ്ധപ്പെടുത്തും.
പ്രമോഷന്‍ കോഡ് ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്ന ലോകത്തെ ഏത് നഗരത്തിലേക്കും രണ്ട് എക്കോണമി ക്ലാസ് റിട്ടേണ്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഒന്ന് സ്വന്തവും മറ്റൊന്ന് സഹയാത്രികനും. നവംബര്‍ 26ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം. 2020 ഡിസംബര്‍ 10വരെയുള്ള യാത്രയ്ക്കാണ് ടിക്കറ്റ് ഉപയോഗിക്കാനാവുക. യാത്ര ചെയ്യേണ്ട സ്ഥലമോ തിയ്യതിയോ ഫീസില്ലാതെ തന്നെ എത്ര തവണ വേണമെങ്കിലും മാറ്റാവുന്നതാണെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.

അര്‍ഹരായവര്‍ ആരൊക്കെ?
അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ലോകത്തിലെ ഏത് രാജ്യങ്ങളില്‍ നിന്നുമുള്ള ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍, ക്ലിനിക്കല്‍ റിസര്‍ച്ചര്‍, ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത.
ഓണ്‍ലൈന്‍ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രമോഷന്‍ കോഡ് ് ഉപയോഗിച്ച് യാത്രക്ക് 14 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. കോഡ് ലഭിക്കാന്‍ ആദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന. യാത്രാ ദിവസം വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ പാസ്‌പോര്‍ട്ട് കൂടാതെ ആരോഗ്യ പ്രവര്‍ത്തകന്‍ ആണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ലൈസന്‍സ്, റജിസ്‌ട്രേഷന്‍ എന്നിവയുടെ യഥാര്‍ത്ഥ രേഖകള്‍ കാണിക്കണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 മെയ് 11) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ബിജേഷിന് ഈ വര്‍ഷവും നോമ്പുണ്ട്, തെല്ലു സങ്കടവും