in ,

ഖത്തര്‍ എയര്‍വേയ്‌സിന്റെ യുഎഇ സര്‍വീസ് അടുത്തയാഴ്ച മുതല്‍; കെയ്‌റോ സര്‍വീസ് പുനരാരംഭിച്ചു

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് യുഎഇ നഗരങ്ങളിലേക്ക് അടുത്തയാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും. ദുബൈ, അബുദാബി നഗരങ്ങളിലേക്ക് അടുത്തയാഴ്ച മുതല്‍ നേരിട്ടുള്ള സര്‍വീസ് തുടങ്ങുമെന്ന് ഖത്തറിന്റെ ദേശീയ എയര്‍ലൈന്‍ അറിയിച്ചു. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ജനുവരി 27നും അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ജനുവരി 28നും സര്‍വീസ് തുടങ്ങും. ഇതിനായുള്ള ബുക്കിങ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തുടങ്ങിയിട്ടുണ്ട്. 27ന് ഖത്തര്‍ സമയം രാത്രി ഏഴിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന ക്യുആര്‍ 1018 എയര്‍ബസ് എ320 വിമാനം വിമാനം യുഎഇ സമയം രാത്രി 9.10ന് ദുബൈ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങും.

ഒരു മണിക്കൂറും പത്ത് മിനുട്ടുമാണ് യാത്രാസമയം. അബുദാബിയിലേക്ക് ഒരു മണിക്കൂറും അഞ്ചുമിനുട്ടുമാണ് യാത്രാസമയം. ഖത്തര്‍ സമയം രാത്രി 7.50ന് ഹമദില്‍ നിന്നും പുറപ്പെട്ട് യുഎഇ സമയം രാത്രി 9.55ന് അബുദാബിയിലെത്തും. ഉപരോധം നീക്കിയശേഷം യുഎഇയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ ആദ്യ വിമാന സര്‍വീസുകളാണ് 27, 28 തീയതികളിലേത്. അതേസമയം ഖത്തര്‍ എയര്‍വേയ്‌സ് ഈജിപ്തിലെ കെയ്‌റോയിലേക്ക് പ്രതിദിന സര്‍വീസ് പുനരാരംഭിച്ചു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ 1301 ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തിങ്കളാഴ്ച ഹമദ് രാജ്യാന്ത വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട് കെയ്‌റോ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി. ജനുവരി 25 മുതല്‍ അലക്‌സാണ്ട്രിയയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. ഈജിപ്തില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് ഹമദ് വിമാനത്താവളം മുഖേന 110ഓളം ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് അതിരുകളില്ലാത്ത കണക്ടിവിറ്റി ആസ്വദിക്കാനാകും. നിലവില്‍ 110ലധികം നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്. ഈ മാര്‍ച്ച് അവസാനത്തോടെ 130ലധികം നഗരങ്ങളിലേക്ക് സര്‍വീസ് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുത്തവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയേക്കും; അന്തിമ തീരുമാനമായിട്ടില്ലെന്ന് ഡോ. മസ്‌ലമാനി

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന