in

തന്ത്രപ്രധാന സൗഹൃദം കൂടുതല്‍ ദൃഢമാക്കാന്‍ ഖത്തറും തുര്‍ക്കിയും

ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍താനിയും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലുത് കവ്‌സോഗ്‌ലുവും ഉന്നത തല യോഗത്തില്‍

ദോഹ: പരസ്പരമുള്ള തന്ത്രപരമായ ബന്ധം ദൃഢപ്പെടുത്താനും വിപുലീകരിക്കാനും ഖത്തറും തുര്‍ക്കിയും പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തരി ഇംഗ്ലീഷ് ദിനപത്രം ദ പെനിന്‍സുല. ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ്, ഇരു രാജ്യങ്ങളുമുള്ള സുപ്രിം സ്ട്രാറ്റജിക് കമ്മിറ്റിയുടെ ആറാം സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ പത്രം ഇക്കാര്യം അടിവരയിട്ടത്. വിവിധ മേഖലകളുമായി ബന്ധപ്പെട്ടതും തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതുമായ നിരവധി പുതിയ കരാറുകളാണ് തുര്‍ക്കിയിലെ അന്റാലിയയില്‍ നടന്ന ഉന്നതതല യോഗത്തില്‍ ഒപ്പുവെച്ചത്.
ഖത്തറിനെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍താനിയും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലുത് കവ്‌സോഗ്‌ലുവുമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനിയുടെയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെയും രക്ഷാകര്‍തൃത്വത്തില്‍ പരസ്പര പൂരകമായ പങ്കാളിത്തത്തിന്റെ നിലയിലേക്കുയരുന്ന തരത്തില്‍ ശക്തമായ ഉഭയകക്ഷിബന്ധമാണ് ഇരു രാജ്യങ്ങളുമായുള്ളതെന്ന ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്റെ പ്രഖ്യാപനം പത്രം എടുത്തു പറയുന്നു. വര്‍ഷങ്ങളായി ശക്തിപ്പെട്ടുവന്ന പരസ്പര സൗഹൃദത്തിന്റെ ഭാഗമായുള്ള തന്ത്രപരമായ ബന്ധം സുരക്ഷ, രാഷ്ട്രീയം, സൈനികം, നിക്ഷേപം, വികസനം, സാംസ്‌കാരികം തുടങ്ങി നിരവധി മേഖലകളില്‍ പരസ്പര പൂരക പങ്കാളിത്തത്തിന്റെ തലത്തിലേക്ക് വളര്‍ന്നതായും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
ഖത്തറില്‍ തുര്‍ക്കിഷ് സ്വതന്ത്ര സാമ്പത്തിക മേഖല സ്ഥാപിക്കുന്നത് അങ്കാറയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നതിനൊപ്പം തുര്‍ക്കി നിക്ഷേപകര്‍ക്ക് ഇന്ത്യക്കൊപ്പം ഏഷ്യന്‍, ആഫ്രിക്കന്‍ വിപണിയിലേക്ക് പ്രവേശനം സാധ്യമാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും സുപ്രധാനമാണെന്ന് പെനിന്‍സുല മുഖപ്രസംഗം എടുത്തുപറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പരിസ്ഥിതി സൗഹൃദം ‘ഇ’ സ്‌കൂട്ടര്‍

കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രേവ് ഹാര്‍ട്‌സ് പുരസ്‌കാരങ്ങള്‍