in

വാണിജ്യമന്ത്രിമാരുടെ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

ജിസിസി വാണിജ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയുള്ള യോഗത്തില്‍ വ്യവസായ വാണിജ്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരി പങ്കെടുത്തപ്പോള്‍

ദോഹ: ജിസിസി രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുടെ അസാധാരണ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടന്ന യോഗത്തില്‍ വ്യവസായ വാണിജ്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരിയാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തിന്റെ ഫലമായുണ്ടായ ഏറ്റവും പുതിയ സംഭവവികാസങ്ങളും സാമ്പത്തിക പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യുന്നതിനായിട്ടായിരുന്നു യോഗം.
കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക വാണിജ്യ വെല്ലുവിളികളെ നേരിടാന്‍ ജിസിസി രാജ്യങ്ങള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. സ്വകാര്യമേഖലയെ പിന്തുണക്കുന്നതിനുള്ള മാര്‍ഗങ്ങളും നിലവിലെ സാഹചര്യങ്ങളില്‍ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതില്‍ സ്വകാര്യമേഖലയുടെ പങ്ക് വഹിക്കാന്‍ പ്രാപ്തമാക്കുന്നതും ചര്‍ച്ചയായി.
പകര്‍ച്ചവ്യാധി തടയുന്നതിന് ജിസിസി രാജ്യങ്ങള്‍ സ്വീകരിച്ച മുന്‍കരുതല്‍ പ്രതിരോധ നടപടികളും വിശദീകരിക്കപ്പെട്ടു. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ ലോകമെമ്പാടുമുള്ള നിരവധി വ്യാപാര പങ്കാളികളിലൂടെ ഭക്ഷണത്തിന്റെയും മരുന്നുകളുടെയും മെഡിക്കല്‍ സാമഗ്രികളുടെയും സ്ഥിരവും സുഗമമായ ഒഴുക്ക് ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് ഖത്തര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അലി ബിന്‍ അഹമ്മദ് അല്‍കുവാരി പറഞ്ഞു. പകര്‍ച്ചവ്യാധി വ്യാപനം കുറക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിശദീകരിച്ചു. പൊതു സ്വകാര്യ മേഖലയില്‍ ജോലി സ്ഥലത്ത് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറക്കല്‍, അനാവശ്യ വ്യവസായങ്ങളും സേവനങ്ങളും താല്‍ക്കാലികമായി അടക്കല്‍, അത്യാവശ്യസന്ദര്‍ഭങ്ങളിലൊഴികെ ജനങ്ങളെ വീടുകളിലിരിക്കാന്‍ പ്രേരിപ്പിക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ കൈക്കൊണ്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലോകകപ്പ് തൊഴിലാളികളുടെ സംരക്ഷണം: മുന്‍കരുതലുകളെടുത്തതായി സുപ്രീംകമ്മിറ്റി

ഖത്തറില്‍ 126 കൊറോണ കേസുകള്‍ കൂടി, എണ്ണം 1075; രോഗമുക്തരായി 21 പേര്‍