Tuesday, July 7ESTD 1934

സിറിയയെ പിന്തുണക്കുന്നതിനായുള്ള യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

യൂറോപ്യന്‍ യൂണിയനിലെ ഖത്തര്‍ മിഷന്റെ മേധാവി അംബാസഡര്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ഖുലൈഫി യോഗത്തില്‍ പങ്കെടുത്തപ്പോള്‍

ദോഹ: സിറിയയെ പിന്തുണക്കുന്നതിനായി ബ്രസല്‍സില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു.
യുകെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റിന്റെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ഡിവിഷനാണ് യോഗം സംഘടിപ്പിച്ചത്. സിറിയന്‍ പ്രതിരോധത്തെ പിന്തുണക്കല്‍- ജീവന്‍ രക്ഷിക്കല്‍ മുതല്‍ ജീവന്‍ നിലനിര്‍ത്തല്‍ വരെ എന്ന പ്രമേയത്തിലായിരുന്നു യോഗം. വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന നടന്ന യോഗത്തില്‍ യൂറോപ്യന്‍ യൂണിയനിലെ ഖത്തര്‍ മിഷന്റെ മേധാവി അംബാസഡര്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ഖുലൈഫിയാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്.
മിഡില്‍ഈസ്റ്റ് വടക്കേആഫ്രിക്ക കാര്യങ്ങള്‍ക്കായുള്ള ബ്രിട്ടീഷ് സഹമന്ത്രി ജെയിംസ് ക്ലെവര്‍ലിയാണ് യോഗം ഉദ്ഘാടനം ചെയ്തത്. യുഎന്‍, ഭക്ഷ്യ കാര്‍ഷിക സംഘടന(എഫ്എഒ), സിവില്‍ സൊസൈറ്റി സംഘടനകള്‍ തുടങ്ങിയവയെല്ലാം യോഗത്തില്‍ പങ്കെടുത്തു.
‘സിറിയയുടെയും പ്രദേശത്തിന്റെയും ഭാവിയെ പിന്തുണയ്ക്കുക’ എന്ന പ്രമേയത്തില്‍ ജൂണ്‍ 29-30 തീയതികളില്‍ നടക്കാനിരിക്കുന്ന നാലാമത്തെ ബ്രസ്സല്‍സ് മന്ത്രിതല സമ്മേളനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ യോഗം.

error: Content is protected !!