in

ജിസിസി ധന, സാമ്പത്തിക സഹകരണ സമിതി യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

ജിസിസി ധന, സാമ്പത്തിക സഹകരണ സമിതി യോഗത്തില്‍ ധനമന്ത്രി അലി ഷരീഫ് അല്‍ഇമാദി പങ്കെടുത്തപ്പോള്‍

ദോഹ: ജിസിസി ധന, സാമ്പത്തിക സഹകരണ സമിതിയുടെ 111-ാമത് യോഗത്തില്‍ ഖത്തര്‍ ധനമന്ത്രി അലി ഷരീഫ് അല്‍ഇമാദി പങ്കെടുത്തു. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തിന്റെ നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മുഖേനയായിരുന്നു യോഗം. കോവിഡിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് ആവശ്യമായ സാമ്പത്തിക ആവശ്യകതകള്‍ ഉറപ്പാക്കാന്‍ ജിസിസി സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
അതാത് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനുമുള്ള നടപടികള്‍ ചര്‍ച്ചയായി. ധനകാര്യ സ്ഥാപനങ്ങളുടെയും കേന്ദ്ര ബാങ്കുകളുടെയും ഗവര്‍ണര്‍മാരുടെ ജിസിസി കമ്മിറ്റി, ജിസിസി കോമണ്‍ മാര്‍ക്കറ്റ് കമ്മിറ്റി, ജിസിസി കസ്റ്റംസ് യൂണിയന്‍ കമ്മിറ്റി, ഐഎംഎഫ് എന്നിവ സമര്‍പ്പിച്ച ശുപാര്‍ശകള്‍ യോഗം വിലയിരുത്തി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വ്യാജ വാര്‍ത്തക്കെതിരെ നടപടിയെടുക്കണം: ഖത്തര്‍ കെഎംസിസി കാസര്‍കോട്

കോവിഡ് പരിശോധനക്കായി സിദ്ര മെഡിസിന്‍ പുതിയ രീതി വികസിപ്പിച്ചു