
ദോഹ: ജിസിസി ആരോഗ്യമന്ത്രിതല സമിതിയുടെ ആറാമത് യോഗത്തിലും ജിസിസി ആരോഗ്യമന്ത്രിമാരുടെ 83-ാമത് യോഗത്തിലും ഖത്തര്‍ പങ്കെടുത്തു. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു യോഗം. ഇരുയോഗങ്ങളിലും പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരിയാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്. ജിസിസി രാജ്യങ്ങളില്‍ കോവിഡ് മഹാമാരി തടയാനുള്ള ശ്രമങ്ങള്‍ സംബന്ധിച്ച ജനറല്‍ സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ട്, മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള ആരോഗ്യമേഖലയുടെ ശ്രമങ്ങള്‍, കോവിഡിനുശേഷം സംയുക്ത ജിസിസി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ജനറല്‍ സെക്രട്ടറിയേറ്റിന്റെ കാഴ്ചപ്പാട് എന്നിവ ചര്‍ച്ച ചെയ്തു.