in

സുഡാന്‍ സമാധാനകരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ ഖത്തര്‍ പങ്കെടുത്തു

സമാധാന കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖി സംസാരിക്കുന്നു

ദോഹ: സുഡാന്‍ പരിവര്‍ത്തന സര്‍ക്കാരും സായുധ ഗ്രൂപ്പുകളും തമ്മിലുള്ള അന്തിമ സമാധാന കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ ഖത്തര്‍ പങ്കെടുത്തു. ദക്ഷിണ സുഡാന്‍ തലസ്ഥാനമായ ജൂബയിലായിരുന്നു ഇരുകൂട്ടരും കരാറില്‍ ഒപ്പുവെച്ചത്. വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖിയാണ് ചടങ്ങില്‍ ഖത്തര്‍ സംഘത്തെ നയിച്ചത്. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയവരെയും സമാധാന കരാറില്‍ ഒപ്പുവെച്ചവരെയും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെയും ഖത്തര്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും വിജയാശംസകളും അഭിവാദ്യങ്ങളും സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖി അറിയിച്ചു.
സമാധാനത്തിനായി പ്രവര്‍ത്തിക്കുകയും യുദ്ധം തള്ളിക്കളയുകയും യുക്തിപൂര്‍വം പ്രതികരിക്കുകയും ചെയ്ത ചരിത്രത്തിലെ ഈ സവിശേഷ നിമിഷത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ചര്‍ച്ചകളും കൂടിയാലോചനകളും സ്‌പോണ്‍സര്‍ ചെയ്തതിന് ദക്ഷിണ സുഡാന്‍ റിപ്പബ്ലിക്കിനും പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറല്‍ സല്‍വ കിര്‍ മയാര്‍ദിതിനും ഖത്തറിന്റെ നന്ദി അദ്ദേഹം അറിയിച്ചു.
സുഡാനിലെ സമാധാന പ്രശ്‌നത്തില്‍നിന്നും ഖത്തര്‍ വളരെ അകലെയല്ല. ദാര്‍ഫുറിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികളുമായും ദീര്‍ഘവും കഠിനവുമായ ചര്‍ച്ചകള്‍ക്കുശേഷം 2011 മെയ് മാസത്തില്‍ ഖത്തറിന്റെ ശ്രമഫലമായി സുഡാന്‍ സര്‍ക്കാരും സായുധപ്രസ്ഥാനങ്ങളും ഒപ്പുവെച്ച ദാര്‍ഫുര്‍ സമാധാന കരാര്‍ വിദേശകാര്യസഹമന്ത്രി ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 ഒക്ടോബര്‍ 04) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

2030 ഏഷ്യന്‍ ഗെയിംസ്: ഖത്തര്‍ ആതിഥേയത്വത്തിനായി ഫയല്‍ സമര്‍പ്പിച്ചു