in

ടോക്കിയോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ഖത്തര്‍ പങ്കെടുത്തു

ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനോടുബന്ധിച്ചുള്ള രാജ്യങ്ങളുടെ പരേഡില്‍ ഖത്തര്‍ പങ്കെടുത്തപ്പോള്‍

ദോഹ: ടോക്കിയോയില്‍ ഇന്നലെ വൈകുന്നേരം നടന്ന ഒളിമ്പിക്‌സ്ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ ഖത്തര്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളുടെ പരേഡില്‍ ഖത്തറിന്റെ പതാകയേന്തിയത് ഷൂട്ടര്‍ മുഹമ്മദ് അല്‍റുമൈഹിക്കൊപ്പം റോവിങ് താരം തലാ അബുജബാറയായിരുന്നു. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റായിരുന്നു പ്രധാന ചടങ്ങ്. 68,000 ഇരിപ്പിട ശേഷിയുള്ള ടോക്കിയോ ഒളിമ്പിക് സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ടീമില്‍ വനിതാതാരങ്ങളുണ്ടെങ്കില്‍ പതാകവാഹകരായി അവരെയും ഉള്‍പ്പെടുത്തണമെന്ന് സംഘാടകസമിതി രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പരമ്പരാഗത അറബ് ഖത്തരി വസ്ത്രങ്ങളണിഞ്ഞാണ് താരങ്ങളും ഒഫീഷ്യല്‍സും പരേഡില്‍ പങ്കെടുത്തത്. എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു. ഖത്തരി പതാകയേന്തിയ താരങ്ങള്‍ എല്ലാവരെയും അഭിവാദ്യം ചെയ്താണ് മുന്നോട്ടുനീങ്ങിയത്. വനിതകളുടെ 100 മീറ്ററില്‍ മത്സരിക്കുന്ന ബഷൈര്‍ അല്‍മന്‍വാരിയും പരേഡില്‍ പങ്കെടുത്തു. ഖത്തറിന്റെ പതാകയേന്തുകയെന്നത് വലിയൊരു ബഹുമതിയാണെന്നും അഭിമാനമുണ്ടെന്നും തലാ അബുജബാറ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

നീറ്റ് പരീക്ഷക്ക് കുവൈത്തിനു പുറമെ യുഎഇയിലും കേന്ദ്രം: ഖത്തറിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ സെന്റര്‍ മാറ്റാം

ഗള്‍ഫ് റാഡിക്കല്‍ കപ്പ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍് ലുസൈല്‍ സര്‍ക്യൂട്ടില്‍