in ,

2027 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം: ഖത്തര്‍ ബിഡ് സമര്‍പ്പിച്ചു

2019ലെ ഏഷ്യന്‍കപ്പ് ജേതാക്കളായ ഖത്തര്‍ ടീം ട്രോഫിയുമായി (ഫയല്‍ ചിത്രം)

ദോഹ: 2027ലെ ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി ഖത്തര്‍ ബിഡ് സമര്‍പ്പിച്ചു. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിനുമുമ്പ് 1988, 2011 വര്‍ഷങ്ങളിലാണ് ഖത്തര്‍ ഏഷ്യന്‍കപ്പിന് ആതിഥേയത്വം വഹിച്ചത്. 2022 ഫിഫ ലോകകപ്പിനുശേഷം നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമം മികച്ച സ്റ്റേഡിയങ്ങളെയും യാത്രാ സൗകര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ്.
നിലവിലെ ഏഷ്യന്‍കപ്പ് ജേതാക്കളാണ് ഖത്തര്‍. കഴിഞ്ഞവര്‍ഷം യുഎഇയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കരുത്തരായ ജപ്പാനെ തോല്‍പ്പിച്ചാണ് ഖത്തര്‍ കിരീടം നേടിയത്. ഏഷ്യന്‍ കപ്പില്‍ പത്ത് തവണയാണ് ഖത്തര്‍ മത്സരിച്ചത്. ഇതില്‍ 2019ലെ കിരീട നേട്ടത്തിനു പുറമെ 2000ലും 2011ലും ക്വാര്‍ട്ടര്‍ വരെയെത്തിയിരുന്നു. ആ രണ്ടു തവണയും തോല്‍വിയായിരുന്നു ഫലം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന കര്‍ക്കശമാക്കി

പരിസ്ഥിതി ലംഘനങ്ങള്‍ക്കെതിരെ നടപടിയുമായി മന്ത്രാലയം