in

ലുലുവിന് ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ ആദരവ്‌

ക്യുസിഎസിന്റെ പുരസ്‌കാരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ് സ്വീകരിക്കുന്നു

ദോഹ: ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റി(ക്യുസിഎസ്) ഖത്തറിലെ പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ ആദരിച്ചു.
അര്‍ബുദ രോഗത്തെ നേരിടുന്നതിനായുള്ള പോരാട്ടത്തില്‍ ക്യുഎസിഎസിന്റെ പദ്ധതികള്‍ക്ക് തുടര്‍ച്ചയായി നല്‍കുന്ന പിന്തുണ കണക്കിലെടുത്താണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുരസ്‌കാരവും പ്രശംസാപത്രവും സമ്മാനിച്ചത്. ലുലു റീജിയണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ക്യുസിഎസ് വിഭവശേഷി വികസന വകുപ്പ് ഡയറക്ടര്‍ ഡോ. ദെര അല്‍ദോസരിയില്‍ നിന്നും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ് പുരസ്‌കാരം ഏറ്റുവാങ്ങി. ക്യുസിഎസിന്റെയും ലുലുവിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. ലുലു ക്യുസിഎസിനെ പിന്തുണക്കുന്നത് ഇത് ആദ്യമല്ലെന്നും അവരുടെ തുടര്‍ച്ചയായ പിന്തുണയെ അഭിനന്ദിക്കുന്നതായും ഡോ. ദെര അല്‍ദോസരി പറഞ്ഞു.
അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ സംയുക്ത ശ്രമങ്ങളും എല്ലാ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഡബിള്‍ യുവര്‍ സേവിങ്‌സ് കാമ്പയിനുമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്‌

കെ.എം.സി.സി കുറ്റ്യാടി മണ്ഡലം ചന്ദ്രിക പ്രചാരണത്തിന് തുടക്കമായി