in

തൊഴില്‍ നിയമനം: എല്ലാ കമ്പനികള്‍ക്കും ഖത്തര്‍ ചേംബര്‍ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താം

ദോഹ: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടമായവര്‍ക്ക് ജോലി കണ്ടെത്തുന്നതിനും പുനര്‍നിയമനത്തിനും സഹായിക്കുന്നതിന് ഖത്തര്‍ ചേംബര്‍(ക്യുസി) സജ്ജമാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഖത്തറിലെ എല്ലാ കമ്പനികള്‍ക്കും ഫലപ്രദമായി ഉപയോഗപ്പെടുത്താം. പുതിയ ജീവനക്കാരുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്കും പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാനാകും.
തങ്ങള്‍ക്ക് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ കമ്പനികളെ പ്രാപ്തരാക്കുന്നവിധത്തില്‍ ലേബര്‍ റീ-എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചതായി ഖത്തര്‍ ചേംബര്‍ പറഞ്ഞു. അധിക തൊഴിലാളികളെ ഒഴിവാക്കാന്‍ താല്‍പര്യപ്പെടുന്ന കമ്പനികള്‍ക്കും പുതിയ തൊഴിലാളികളെ തേടുന്ന കമ്പനികള്‍ക്കും ഈ പോര്‍ട്ടലിലെ സേവനങ്ങളില്‍ നിന്നും പ്രയോജനം നേടാം. ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനും അവരുടെ ബയോഡാറ്റകള്‍ അപ്ലോഡ് ചെയ്യാനും കഴിയും. വ്യക്തികള്‍ക്കും ലോഗിന്‍ ചെയ്ത് സ്വകാര്യ മേഖലയില്‍ അനുയോജ്യമായ ജോലികള്‍ക്കായി സിവികള്‍ രജിസ്റ്റര്‍ ചെയ്യാനാകും. പുതിയ ജീവനക്കാരെയും തൊഴിലാളികളെയും തേടുന്ന കമ്പനികള്‍ക്ക് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനും ലഭ്യമായ ഉദ്യോഗാര്‍ഥികളെ തിരിച്ചറിയാനും ഏറ്റവും അനുയോജ്യമെന്ന് കരുതുന്നവരെ തിരഞ്ഞെടുക്കാനും രാജ്യത്തിന്റെ നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം മുഖേന കരാര്‍ നല്‍കാനും സാധിക്കും. ഖത്തര്‍ ചേംബറിന്റെ വെബ്സൈറ്റ് മുഖേന പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാം. രാജ്യത്തെ സ്വകാര്യ മേഖലയിലായിരിക്കും തൊഴിലവസരങ്ങള്‍. https://www.qa-tarchamber.com/qcemp-loyment/ എന്ന ലിങ്കിലൂടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ച് തൊഴിലിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

രാജ്യാന്തര എല്‍എന്‍ജി സമ്മേളനം 2025ല്‍ ഖത്തറില്‍

കോവിഡ് പ്രതിരോധം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായവുമായി ഖത്തര്‍ ഫൗണ്ടേഷന്‍