ദോഹ: കോവിഡ് വകഭേദം (new corona virus variant) പടരുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കായി പുതിയ യാത്രാ നയം തീരുമാനിച്ച് ഖത്തര്‍. ദക്ഷിണാഫ്രിക്ക, സിംബാബ്വേ, ബോട്സ്വാന, ഈജിപ്ത്, ഇസ്വാതിനി, ലെസോത്തോ, നമീബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവരാണ് ഡിസംബര്‍ 1 മുതല്‍ പുതുക്കിയ യാത്രാ നിബന്ധനകള്‍ പാലിക്കേണ്ടതെന്ന് ഖത്തര്‍ (Qatar) ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്വദേശികള്‍ക്ക് ഏഴ് ദിവത്തെ ഹോം (Home) അല്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റീന് വേണം. ഗള്‍ഫ് (Gulf) പൗരന്മാരാണെങ്കില് ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധമാണ്. അതേസമയം താമസക്കാരായ വിദേശികള്‍ക്ക് നിലവിലുള്ള രണ്ട് ദിവസം ഹോട്ടല്‍ ക്വാറന്റൈന് പുറമെ അഞ്ച് ദിവസം വീട്ടിലും കഴിയേണ്ടിവരും.
യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ (PCR test) നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഖത്തറിലെത്തിയ ഉടനെയും ക്വാറന്റൈന് പൂര്‍ത്തിയാവുന്നതിന്റെ തലേന്നും പിസിആര്‍ പരിശോധന നടത്തണം. ഹോട്ടലില്‍ കഴിയുമ്പോള്‍ അവിടേയും ഹോം ക്വാറന്റൈനില്‍ കഴിയുമ്പോള്‍ െ്രെപമറി ഹെല്‍ത്ത് സെന്ററുകളിലോ സ്വകാര്യ ക്ലിനിക്കുകളിലോ ആണ് പി.സി.ആര് പരിശോധന. സന്ദര്‍ശക (Visit) വിസയില്‍ വരുന്ന പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ഏഴ് ദിവസം ഹോട്ടല്‍ (Hotel) ക്വാറൈന്റന് വേണം. അതേസമയം വാക്സിനെടുക്കാതെ ഈ രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയില്‍ പ്രവേശനമില്ലെന്നും ആരോഗ്യമന്ത്രാലയം(health ministry) വിശദീകരിച്ചു.
കോവിഡ് പടരുന്ന രാജ്യക്കാര്‍ക്കായി യാത്രാ നയത്തില്‍ മാറ്റം വരുത്തി ഖത്തര്‍; ഡിസംബര്‍ 1 മുതല്‍ പ്രാബല്യം
