in

ഖത്തര്‍ ചാരിറ്റി സരയാവോയിലെ കുടിയേറ്റ അഭയ പദ്ധതി പൂര്‍ത്തിയാക്കി

ഖത്തര്‍ ചാരിറ്റി സരയാവോയില്‍ നടപ്പാക്കുന്ന പദ്ധതി

ദോഹ: ഖത്തര്‍ ചാരിറ്റി സരയാവോയിലെ കുടിയേറ്റ അഭയ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി. ഖത്തര്‍ ചാരിറ്റിയും (ക്യുസി) യുഎന്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനും (ഐഒഎം) തമ്മില്‍ കഴിഞ്ഞവര്‍ഷവും 2020ലും ഒപ്പുവെച്ച കരാറുകള്‍ പ്രകാരം ബോസ്‌നിയ ആന്റ് ഹെര്‍സഗോവിനയില്‍ കുടിയേറ്റ അഭയകേന്ദ്രം സ്ഥാപിച്ചു. നിരവധി പേര്‍ക്കാണ് ഈ പാര്‍പ്പിട പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
ഇറാഖ്, യമന്‍, സിറിയ എന്നിവിടങ്ങളില്‍ മറ്റ് അടിയന്തിര പ്രതികരണ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. 2006ല്‍ ഐഒഎമ്മിലെ നിരീക്ഷക അംഗത്വ പദവി ഖത്തര്‍ ചാരിറ്റിക്കു ലഭിച്ചിരുന്നു. അതിനുശേഷം ഇരു പ്രസ്ഥാനങ്ങള്‍ക്കുമിടയില്‍ മികച്ചതും കാര്യക്ഷമവുമായ ബന്ധമാണുള്ളത്. ഇറാഖ്, യമന്‍, സിറിയ എന്നിവിടങ്ങളില്‍ ഒരു മില്യണ്‍ ഡോളര്‍ ധനസഹായത്തോടെ അടിയന്തിര പ്രതികരണ പദ്ധതികള്‍ നടപ്പാക്കാന്‍ അടുത്തിടെ കുവൈത്തില്‍ ഒപ്പുവച്ചതടക്കം നിരവധി സഹകരണ കരാറുകളില്‍ ഇരു പാര്‍ട്ടികളും ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. ഇറാഖില്‍ 600,000 ഡോളര്‍ വിലമതിക്കുന്ന പ്രതികരണ പദ്ധതികളില്‍ നിന്ന് ഏകദേശം 107,000 പേര്‍ക്ക് പ്രയോജനം ലഭിക്കും. നിനെവേയിലെ ആരോഗ്യ സംരക്ഷണ സേവനങ്ങളെ പിന്തുണക്കല്‍, മൊസൂളില്‍ തകര്‍ന്ന 120 വീടുകള്‍ പുനര്‍നിര്‍മിക്കല്‍, അല്‍ ഖുര്‍നയിലെ ജല പ്രതിസന്ധിയോട് പ്രതികരിക്കല്‍ എന്നിവയാണ് പദ്ധതികള്‍. രണ്ടു ലക്ഷം ഡോളര്‍ ചെലവഴിച്ച് യമനില്‍ മാതൃ-ശിശു പരിപാലനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് പിന്തുണയും കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പദ്ധതിയിലൂടെ 4,000 പേര്‍ക്ക് പ്രയോജനം ലഭിക്കുന്നു. അവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. സിറിയന്‍ പ്രതിസന്ധി ബാധിച്ച 4,000 ത്തോളം പേര്‍ക്ക്് രണ്ടു ലക്ഷം ഡോളര്‍ ചെലവഴിച്ച് ബഹുമുഖ പദ്ധതിയും നടപ്പാക്കുന്നുണ്ട്. രാജ്യ തലത്തില്‍ കൂടുതല്‍ സംയുക്ത പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ പൊതു ബന്ധം വികസിപ്പിക്കുന്നത് തുടരാന്‍ ഖത്തര്‍ ചാരിറ്റിയും ഐഒഎമ്മും ധാരണയായിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഹമദ് തുറമുഖത്തിന്റെ രണ്ടാം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മാണത്തില്‍ ഖത്തരി ഉത്പന്നങ്ങള്‍ക്ക് പ്രധാന പങ്ക്

ഖത്തറില്‍ ഇ-വാണിജ്യ വിപണി വളര്‍ച്ച കൈവരിക്കുന്നതായി റിപ്പോര്‍ട്ട്‌