
ദോഹ: ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ഇന്തോനേഷ്യയിലെ 160ലധികം അനാഥര്‍ക്ക് ഈദ് വസ്ത്രങ്ങള്‍ വിതരണം ചെയ്തു.
ജക്കാര്‍ത്ത, ദെപോക, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
ഖത്തറിലെ കാരുണ്യമനസ്‌കരില്‍ നിന്നുള്ള സംഭാവനയും പിന്തുണയുമാണ് പദ്ധതിക്കായി ചെലവഴിച്ചത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ ഇത്തരമൊരു അന്തരീക്ഷത്തില്‍ തന്നെ ആനന്ദിപ്പിച്ച വിലയേറിയ ഇത്തരമൊരു സമ്മാനം നല്‍കിയതിന് ദാതാക്കളോടും ഖത്തര്‍ ചാരിറ്റിയോടും ഹൃദയംഗമമായ നന്ദിയുണ്ടെന്ന് ജക്കാര്‍ത്ത നഗരപ്രാന്തപ്രദേശത്തിലെ ഗുണോഭാക്താക്കളിലൊരാളായ അഹമ്മദ് ഇല്യാസ് ഹാഫിസ് പറഞ്ഞു. നിരവധി കുരുന്നുകള്‍ക്കാണ് ഈദ് വസ്ത്രത്തിന്റെ പ്രയോജനം ലഭിച്ചത്.