in

യമനിലെ പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്കായി ഖത്തര്‍ ചാരിറ്റിയുടെ സഹായം

ദോഹ: യമനിലെ ആഭ്യന്തരമായി പുനരധിവസിപ്പിക്കപ്പെട്ട ദുര്‍ബല കുടുംബങ്ങളെ സഹായിക്കുന്നതിനായി ഖത്തര്‍ ചാരിറ്റി 20 ലക്ഷം യുഎസ് ഡോളര്‍ യുഎന്‍ അഭയാര്‍ഥി ഏജന്‍സിക്കു(യുഎന്‍എച്ച്‌സിആര്‍) നല്‍കി. യമനിലെ അഞ്ചു പേരില്‍ നാലുപേര്‍ക്കു മാനുഷിക സഹായം ആവശ്യമായ സന്ദര്‍ഭമാണുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ ഖത്തര്‍ ചാരിറ്റിയുടെ സംഭാവന സുപ്രധാനമാണ്. ഈ സംഭാവന യുഎന്‍എച്ച്‌സിആറിന്റെ ധനസഹായ പദ്ധതികളിലേക്കായാണ് അനുവദിച്ചിരിക്കുന്നത്. ജീവന്‍ രക്ഷാ സഹായ പദ്ധതികള്‍, വെള്ളം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം എന്നീ മേഖലകളിലാണ് ഈ പണം ചെലവഴിക്കുന്നത്. യമനില്‍ ഒരു മാനുഷിക ദുരന്തം വ്യാപിക്കുകയും വിനാശകരമായ സംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാനായി ദശലക്ഷക്കണക്കിന് ജനങ്ങള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. നിലവിലെ കോവിഡ് പ്രതിസന്ധിയും പ്രതികൂലമായി ബാധിക്കുന്നു. മതിയായ ഫണ്ട് ലഭിക്കാത്തത് യുഎന്‍എച്ച്‌സിആറിന്റെ പദ്ധതികള്‍ക്കും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. രാജ്യത്ത് യുഎന്‍എച്ച്സിആര്‍ നടത്തുന്ന സുപ്രധാന മാനുഷിക ദുരിതാശ്വാസ പദ്ധതികള്‍ നിര്‍ത്തിവെക്കേണ്ടിവരുമെന്ന സാഹചര്യമാണുള്ളത്. ഫണ്ടിന്റെ അഭാവം മൂലം യുഎന്‍ പ്രോഗ്രാമുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത് പല കുടുംബങ്ങളെയും സാരമായി ബാധിക്കും. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രയാസങ്ങള്‍ നേരിടേണ്ടിവരും. ലോക അഭയാര്‍ഥി ദിനത്തില്‍, മുന്‍പത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ നിര്‍ബന്ധിതമായി നാടുകടത്തപ്പെട്ടതിനാല്‍, ഖത്തര്‍ ചാരിറ്റിയുടെ സംഭാവനയും അവരുടെ തുടര്‍ച്ചയായ പിന്തുണയും വളരെ നിര്‍ണായകമാണ്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും വക്കിലുള്ള നിരവധി കുടുംബങ്ങള്‍ക്ക് കൂടുതല്‍ മാന്യമായ ജീവിതം നയിക്കാന്‍ പ്രാപ്തമാക്കുന്നതാണ് ഖത്തര്‍ ചാരിറ്റിയുടെ സംഭാവന. യമനില്‍ നിന്ന് പലായനം ചെയ്യപ്പെട്ട കുടുംബങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ പ്രതിജ്ഞാബദ്ധരാണെന്നും അടിസ്ഥാന ആവശ്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും യുഎന്‍എച്ച്സിആറിലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ മുതിര്‍ന്ന ഉപദേശകനും പ്രതിനിധിയുമായ ഖാലിദ് ഖലീഫ പറഞ്ഞു.
പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ജീവന്‍ രക്ഷിക്കാന്‍ കൂട്ടായി പരിശ്രമിക്കുന്നതിനും ഇപ്പോള്‍ പ്രവര്‍ത്തിക്കണം. യമനില്‍ നിലവിലെ ദുരിതാശ്വാസ പദ്ധതികള്‍ക്ക് ഫണ്ടിന്റെ അഭാവം ഭീഷണിയായതിനാല്‍, ഖത്തര്‍ ചാരിറ്റിയില്‍ നിന്ന് ലഭിച്ച സംഭാവനക്ക് നന്ദിയുണ്ട്. ഈ ദുഷ്‌കരമായ സമയങ്ങളില്‍ ആയിരക്കണക്കിന് യമനികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഈ സംഭാവന സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സേവനങ്ങള്‍ ഐ.സി.സിയില്‍ പുനരാരംഭിക്കുന്നു

മധ്യാഹ്ന വിശ്രമനിയമലംഘനം: 56 കമ്പനികളുടെ തൊഴിലിടങ്ങള്‍ പൂട്ടി