in

ഈദുല്‍ അദ്ഹ: 30 രാജ്യങ്ങളില്‍ സഹായവുമായി ഖത്തര്‍ ചാരിറ്റി

ദോഹ: ഈദുല്‍ അദ്ഹ (ബലിപെരുന്നാള്‍)യോടനുബന്ധിച്ച് 30 രാജ്യങ്ങളിലെ 16 ലക്ഷം പേര്‍ക്ക് സഹായമെത്തിക്കുന്നതിനായി ഖത്തര്‍ ചാരിറ്റി കാമ്പയിന് തുടക്കംകുറിച്ചു.
അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആട്ടിറച്ചിയും മാട്ടിറച്ചിയും ലഭ്യമാക്കും. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ നിര്‍ധനര്‍ക്കാണ് ഇവ വിതരണം ചെയ്യുന്നത്.
ഇതിനായി രണ്ടു കോടി റിയാലാണു ചെലവു പ്രതീക്ഷിക്കുന്നത്. ഖത്തറിലെ ജനങ്ങളുടെ പിന്തുണയോടെയാണ് കാമ്പയിന്‍. 42,286 ഉദ്ഹിയ്യ ലഭ്യമാക്കും. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി നേരിടുന്നവര്‍, പാവപ്പെട്ടവര്‍, അര്‍ഹരായവര്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍, അഭയാര്‍ഥികള്‍ എന്നിവര്‍ക്കാണ് പ്രധാനമായും ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മൂന്നു ഭൂഖണ്ഡങ്ങളിലായി ആവശ്യം അര്‍ഹിക്കുന്ന ആയിരക്കണക്കിന് പേര്‍ക്ക്് കാമ്പയിന്റെ സഹായം ലഭിക്കുമെന്ന് ഖത്തര്‍ ചാരിറ്റി കമ്യൂണിക്കേഷന്‍ ആന്റ് റിസോഴ്്‌സ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് സിഇഒ മുഹമ്മദ് റാഷിദ് അല്‍കഅബി പറഞ്ഞു.
ലോകമെമ്പാടുമായി 16 ലക്ഷം പേരിലേക്ക് എത്തിച്ചേരാനാണ് ഉദ്ഹിയ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനായി ഖത്തറില പൗരന്‍മാരില്‍നിന്നും താമസക്കാരില്‍നിന്നും മികച്ച പ്രതികരണം ആവശ്യമാണ്. രാജ്യത്തെ ജനങ്ങള്‍ എല്ലാ ഘട്ടത്തിലും ഖത്തര്‍ ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാമ്പയിന്റെ ഭാഗമായി ഖത്തറില്‍ 4500 ഉദ്ഹിയ വിതരണം ചെയ്യും. 20ലക്ഷം റിയാലാണ് ചെലവ് കണക്കാക്കുന്നത്. 42,615ലധികം പേര്‍ക്ക് പ്രയോജനം ലഭിക്കും. ഖത്തര്‍ ചാരിറ്റി സ്‌പോണ്‍സര്‍ ചെയ്യുന്ന അനാഥരുടെ കുടുംബങ്ങള്‍ക്കും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും കൊറോണ വൈറസ് ബാധിച്ചവര്‍ക്കും ഉദ്ഹിയ ലഭിക്കും. 450 അനാഥര്‍ക്ക് ഈദ് സമ്മാനങ്ങളും 450 പേര്‍ക്ക് ഈദ് വസ്ത്രവും വിതരണം ചെയ്യും. അല്‍ബേനിയ, എത്യോപ്യ, ബോസ്‌നിയ ഹെര്‍സഗോവിന, സെനഗല്‍, ഫിലിപ്പൈന്‍സ്, ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഗാംബിയ, യമന്‍, ഘാന, ഫലസ്തീന്‍, കൊസോവോ, ലബനന്‍, നേപ്പാള്‍, ഐവറി കോസ്റ്റ്, ഇന്തോനേഷ്യ, നൈജീരിയ, സുഡാന്‍, കെനിയ, കിര്‍ഗിസ്താന്‍, മാലി, ചാദ് , ജോര്‍ദാന്‍, ബെനിന്‍, ബുര്‍ക്കിന ഫാസോ, തുര്‍ക്കി, ടോഗോ, ടുണീഷ്യ എന്നീ രാജ്യങ്ങളിലായി 37,786 ഉദ്ഹിയ വിതരണം ചെയ്യും. 15ലക്ഷത്തിലധികം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതിക്കുള്ള സംഭാവന ശേഖരണത്തിന്റെ ഭാഗമായി വെബ്‌സൈറ്റ് വഴിയോ, മൊബൈല്‍ വഴിയോ സംഭാവന നല്‍കാം. ഖത്തര്‍ ചാരിറ്റി ബ്രാഞ്ചുകള്‍ മുഖേനയും ശേഖരണ ുോയിന്റുകള്‍ മുഖേനയും സംഭാവന നല്‍കാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ രണ്ടു കോവിഡ് മരണം കൂടി, രോഗമുക്തരുടെ എണ്ണം ലക്ഷം പിന്നിട്ടു

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് മികച്ച വിജയം