in ,

കോവിഡ്: ഖത്തര്‍ ചാരിറ്റിയുടെ സന്നദ്ധ പ്രവര്‍ത്തന ആഹ്വാനത്തിന് മികച്ച പ്രതികരണം

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-03-22 00:04:16Z | |

ദോഹ: നോവല്‍ കൊറോണ വൈറസിന്റെ(കോവിഡ്-19) സാഹചര്യത്തില്‍ സിവില്‍ സമൂഹത്തെ പിന്തുണയ്ക്കാനും അടിയന്തിര സാഹചര്യങ്ങളില്‍ വേഗത്തില്‍ പ്രതികരിക്കാനും സന്നദ്ധസേവനം നടത്തണമെന്ന ഖത്തര്‍ ചാരിറ്റിയുടെ ആഹ്വാനത്തിന് മികച്ച പ്രതികരണം. കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ ആരോഗ്യ- ലോജിസ്റ്റിക് സേവനങ്ങള്‍ നല്‍കാന്‍ ഖത്തറില്‍ നിന്നുള്ള ധാരാളം യുവജനങ്ങള്‍ സന്നദ്ധരായിട്ടുണ്ട്.79 രാജ്യങ്ങളില്‍നിന്നുള്ള 5953പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തതായി ഖത്തര്‍ ചാരിറ്റിയുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കുന്നു.കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് സന്നദ്ധപ്രവര്‍ത്തകനാകാന്‍ മുന്നോട്ടുവന്ന സാലിഹ് അല്‍ യഫി പറഞ്ഞു.
സന്നദ്ധപ്രവര്‍ത്തകര്‍ ഖത്തരി പൗരനോ ഖത്തറിലെ താമസക്കാരനോ ആയിരിക്കണം. കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. കൂടാതെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അപേക്ഷകന്‍ വൈദ്യശാസ്ത്രപരമായി യോഗ്യനായിരിക്കണം. കോവിഡ് -19 പടരുന്നത് തടയാന്‍ സന്നദ്ധസേവനം നടത്തണമെന്ന് ഖത്തര്‍ ചാരിറ്റി ജനങ്ങളോട് ആഹ്വാനം ചെയ്തു. ഖത്തര്‍ ചാരിറ്റി ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദോഹ കോര്‍ണിഷിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും വ്യക്തികള്‍ക്ക് സംരക്ഷണ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ട്.കോവിഡിനെതിരെ പ്രതിരോധവും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ ബോധവല്‍ക്കരണ കാമ്പയിനുകളും നടപ്പാക്കുന്നുണ്ട്.
ഉറുദു, ഹിന്ദി, ഫിലിപ്പിനോ, ശ്രീലങ്കന്‍, നേപ്പാള്‍, ഇംഗ്ലീഷ് ഭാഷകളില്‍ വീഡിയോ ക്ലിപ്പുകളുടെ പ്രകാശനവും നിരവധി ബ്രോഷറുകളുടെ വിതരണവും പ്രചാരണത്തില്‍ ഉള്‍പ്പെടുന്നു. തൊഴിലാളികള്‍ക്ക് മാസ്‌ക്കുകളും സ്റ്റെറിലൈസറുകളും നല്‍കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മഹ്മൂദ് ഹുസൈനെയും മറ്റു മാധ്യമ പ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്ന് അല്‍ജസീറ

കോവിഡ്: ഉച്ചഭാഷിണികള്‍ ഘടിപ്പിച്ച കാറുകളുമായി മന്ത്രാലയം