in ,

ഖത്തറില്‍ ഇന്ന് കോവിഡ് മരണങ്ങളില്ല; 206 പേര്‍ക്ക് കൂടി രോഗം

  • 198 പേര്‍ കൂടി രോഗമുക്തരായി
  • 2795 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 206 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 177 പേര്‍ ഖത്തറിലുള്ളവരും 29 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗികളേയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മികച്ച ചികിത്സയും പരിചരണവുമാണ് ഉറപ്പാക്കുന്നത്. ഖത്തറില്‍ ഇതേവരെ 1,28,191 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നു കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 220 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 198 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,25,176 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2795 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 371 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 40 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 55 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേര്‍ പുതുതായി എത്തിയതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5545 പേരെ പരിശോധനക്ക് വിധേയരാക്കി. ഇതുവരെ 8,37,486 പരിശോധനകളാണ് നടത്തിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍- ഘാന സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് തുര്‍ക്കിയില്‍

ഇന്നത്തെ (2020 ഒക്ടോബര്‍ 12) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…