Saturday, January 23ESTD 1934
Shadow

ഖത്തറില്‍ 257 പേര്‍ക്കു കൂടി കോവിഡ്; രോഗമുക്തരുടെ എണ്ണം 1.13 ലക്ഷം കവിഞ്ഞു

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 257 പേര്‍ക്കു കൂടി കൊറോണ വൈറസ്(കോവിഡ്19) രോഗം സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ എട്ടാം ദിവസമാണ് 300ല്‍ താഴെയായി തുടരുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് ആശ്വാസകരമായി. രാജ്യത്ത് ഇതേവരെ 193 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതിയ രോഗികളുടെയും ചികിത്സയിലും ആസ്പത്രിയിലുമുള്ളവരുടെയും എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,16,481 പേര്‍ക്കാണ്. ഇന്ന് 292 പേര്‍ക്കു കൂടി രോഗം മാറി. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് രോഗമുക്തരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ടായി. ഇതുവരെ 1,13,216 പേരാണ് സുഖംപ്രാപിച്ചത്. ഇന്ന് പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു.

നിലവില്‍ 3072 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 419 പേരാണ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. 66 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32 പേരെ ആസ്പത്രിയിലും അഞ്ചു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 5,77,122 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4849 പേരെ പരിശോധനക്ക് വിധേയരാക്കി.

error: Content is protected !!