
- 214 പേര്‍ കൂടി രോഗമുക്തരായി
- 2888 പേര്‍ ചികിത്സയില്‍
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 227 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയ ഒന്‍പത് പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റു 218 എണ്ണം കമ്യൂണിറ്റി കേസുകളാണ്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,25,311 ആയി. അതേസമയം തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് ആശ്വാസകരമായി. ഇതേവരെ കോവിഡ് ബാധിച്ച് 214 പേരാണ് ഖത്തറില്‍ മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 214 പേര്‍ കൂടി സുഖംപ്രാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ ഇന്ന് കുറവുണ്ടായിട്ടുണ്ട്. ഇതുവരെ 1,22,209 പേരാണ് രോഗമുക്തരായത്. നിലവില്‍ 2888 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 437 പേര്‍ ആസ്പത്രിയിലാണ്. 55 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 പേരെ ആസ്പത്രിയിലും എട്ടു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 7,64,925 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4658 പേരെ പരിശോധിച്ചു.