Thursday, October 22ESTD 1934

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെ

  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 211 പേര്‍ കൂടി രോഗമുക്തരായി

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 198 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 174 പേര്‍ ഖത്തറിലുള്ളവരും 24പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗികളേയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നുു ദിവസങ്ങള്‍ക്കുശേഷമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെയായത്. ഖത്തറില്‍ ഇതേവരെ 1,28,603 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. കഴിഞ്ഞദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 220 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 211 പേര്‍ക്ക് കൂടി രോഗം ഭേദമായി. പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ഇതുവരെ 1,25,584 പേരാണ് സുഖംപ്രാപിച്ചത്.

നിലവില്‍ 2799 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 408 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 63 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 57 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ അഞ്ചപേര്‍ പുതുതായി എത്തിയതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6173 പേരെ പരിശോധനക്ക് വിധേയരാക്കി. ഇതുവരെ 8,49,738 പരിശോധനകളാണ് നടത്തിയത്.

error: Content is protected !!