ദോഹ: ഏഴാമത് ഖത്തര്‍ ലോക്കല്‍ ഡേറ്റ്സ് ഫെസ്റ്റിവൽ ആരംഭിച്ചു. പ്രാദേശികമായി വിളയിപ്പിച്ചെടുത്ത വ്യത്യസ്തയിനം ഈത്തപ്പഴങ്ങളാണ് സൂഖ് വാഖിഫില്‍ നടക്കുന്ന മേളയിൽ പ്രദര്‍ശിപ്പിക്കുക.
രാജ്യത്തെ പ്രധാന ഫാമുകളെല്ലാം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മുതല്‍ 9 വരെ മേള വേദി പ്രവര്‍ത്തിക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 10 വരെയാണ് പ്രവര്ത്തനമുണ്ടാവുക. ആഗസ്റ്റ് 10 വരെയാണ് ഈത്തപ്പഴ മേള.