
ദോഹ: ഖത്തര്‍ ചാരിറ്റി പ്രതിദിനം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നത് 6000 റെഡി ടു ഈറ്റ് ഭക്ഷണപ്പൊതികള്‍.
പൊതുജനാരോഗ്യ മന്ത്രാലയവുമായും ബന്ധപ്പെട്ട അതോറിറ്റികളുമായും ഏകോപിപ്പിച്ച് ഗുണഭോക്താക്കളുടെ പിന്തുണയോടെയാണ് ഭക്ഷണവിതരണം. ഖത്തര്‍ ചാരിറ്റി നടപ്പാക്കുന്ന ഖൈര്‍ കിച്ചന്‍സ് സംരംഭത്തിന്റെ ഭാഗമായാണ് അര്‍ഹരായ തൊഴിലാളികള്‍ക്ക് ഭക്ഷണപ്പൊതികള്‍ എത്തിക്കുന്നത്. കൊറോണ വൈറസിന്റെ(കോവിഡ് -19) വ്യാപനം കുറക്കുന്നതിനുള്ള പ്രതിരോധ, ബോധവല്‍ക്കരണ പ്രചാരണത്തിന്റെ ഭാഗമായി ഏപ്രില്‍ ഏഴു വരെ 94,000 ഭക്ഷണപ്പൊതികള്‍ ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തതായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഖത്തര്‍ ചാരിറ്റി സന്നദ്ധപ്രവര്‍ത്തകരുടെയും സൂപ്പര്‍വൈസര്‍മാരുടെയും പങ്കാളിത്തത്തോടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും മുഖൈനിസിലെ ക്വാറന്റൈന്‍ സെന്ററിലും ദിവസവും 6,000 റെഡി-ടു-ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
ഖത്തറിലെ ഗുണഭോക്താക്കള്‍ക്ക് പുറമെ അര്‍ദ് കനാന്‍, പോപ്പുലര്‍ കിച്ചന്‍സ് അല്‍റയ്യാന്‍, പോപ്പുലര്‍ കിച്ചന്‍സ് അല്‍വഖ്‌റ, ലക്ഷ്വറി കാറ്ററിംഗ്, മസ്സരാറ്റി, ഘദീര്‍ ഡയറി എന്നിവയുള്‍പ്പെടെ നിരവധി കമ്പനികള്‍ ഈ സംരംഭത്തിന് പി്ന്തുണ നല്‍കുന്നുണ്ട്.
മുഖൈനിസ് പ്രദേശത്തെ തൊഴിലാളികളെ കേന്ദ്രീകരിച്ച് വിവിധതരം റെഡി-ടു-ഈറ്റ് ഭക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട് കൂടുതല്‍ തൊഴിലാളികളിലേക്ക് ഭക്ഷണം എത്തിക്കുന്നതിനും പദ്ധതിയിടുന്നുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ഖത്തര്‍ ചാരിറ്റി തൊഴിലാളികളെ പിന്തുണക്കുന്നത് തുടരുമെന്ന് അസിസ്റ്റന്റ് സിഇഒ മുഹമ്മദ് അല്‍ഗംദി പറഞ്ഞു.
പ്രതിരോധം, ശുചിത്വം, സ്‌റ്റെറിലൈസേഷന്‍ എന്നിവയെല്ലാം പാലിച്ചുകൊണ്ടാണ് ഭക്ഷണം തയാറാക്കുന്നത്.