
- റസ്റ്റോറന്റുകള്‍ 30 ശതമാനം ഔട്ട്ഡോര്‍ ഡൈനിംഗ്
- പൊതുഗതാഗതം വെള്ളി ശനി ദിനങ്ങളിലുള്‍പ്പെടെ 30 ശതമാനം ശേഷിയില്‍
ദോഹ: കോവിഡ് കേസുകളില്‍ വലിയ തോതില്‍ കുറവ് കാണിച്ചതിനാല്‍ കടുത്ത നിയന്ത്രണങ്ങളില്‍ നിന്നും ചെറിയ ഇളവുകള്‍ നല്‍കിത്തുടങ്ങി നാലു ഘട്ടങ്ങളിലായി സജീവമാവാനൊരുങ്ങി ഖത്തര്‍. രണ്ടു ഡോസുകള്‍ വാക്സിന് പൂര്‍ത്തിയാക്കിയവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. മെയ് 28-ന് ആദ്യഘട്ടം ആരംഭിക്കും. രണ്ടാം ഘട്ടം ജൂണ്‍ 18-നും മൂന്നാം ഘട്ടം ജൂലൈ 9-നും നാലാം ഘട്ടം ജൂലൈ 30-നുമായിരിക്കുമെന്ന് ഖത്തര്‍ ആരോഗ്യ, വാണിജ്യ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു https://twitter.com/MOPHQatar/status/1391468076252733445s=03
ആദ്യഘട്ടം അനുവദിക്കുന്ന ഇളവുകള്‍
1- റസ്റ്റോറന്റുകള്‍: 30 ശതമാനം ശേഷിയില്‍ ഔട്ട്ഡോര്‍ ഡൈനിംഗ് അനുവദിക്കും. ക്ലീന്‍ ഖത്തര്‍ മുഖേന മാനദണ്ഢങ്ങള്‍ പാലിക്കുന്നവര്ക്കാര്ക്കിയിരിക്കും അനുമതി. വാക്സിനെടുത്തവര്‍ക്ക് മാത്രം പ്രവേശിക്കാം
2- തൊഴിലിടങ്ങള്‍: പരമാവധി 50 ശതമാനം ശേഷിയില്‍.
3- പൊതുഗതാഗതം: 30 ശതമാനം ശേഷിയില്‍ വെള്ളി, ശനി ദിനങ്ങള്‍ ഉള്‍പ്പെടെ.
4- പള്ളികള്‍: നിയന്ത്രണങ്ങളോടെ. ടോയ്ലറ്റ് അടഞ്ഞു തന്നെ കിടക്കും. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല.
5-ബാര്‍ബര്‍ഷോപ്പ്, ബ്യൂട്ടി സലൂണ്‍: വാക്സിനെടുത്തവര്‍ക്ക് 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.
6- സ്കൂള്‍: ഓണ്‍ലൈനൊപ്പം നേരിട്ടുള്ള ക്ലാസ്സുകളും 30 ശതമാനം ശേഷിയില്‍ ആരംഭിക്കാം.
7-സിനിമാ തിയേറ്ററുകള്‍: വാക്സിനെടുത്ത 16 വയസ്സിനു മുകളിലുള്ളവര്‍ക്ക്. 30 ശതമാനം ശേഷിയില്‍.
8-പരമ്പരാഗത സൂഖുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍: 30 ശതമാനം ശേഷിയില്‍ വെള്ളി, ശനി ദിനങ്ങളുള്‍പ്പെടെ പ്രവര്‍ത്തിക്കാം.
9-ഹെല്‍ത്ത്-ഫിറ്റ്നെസ്സ് ക്ലബ്ബുകള്‍, സ്പാ: വാക്സിനെടുത്തവര്‍ക്ക് 30 ശതമാനം ശേഷിയില്‍.
10-മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍: പരിശീലകര്‍ വാക്സിനെടുത്തിരിക്കണം. 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.
11-ഡ്രൈവിംഗ് സ്കൂള്‍: 30 ശതമാനം ശേഷി. പരിശീലകര്‍, ജീവനക്കാര്‍ വാക്സിനെടുത്തിരിക്കണം.
12-ഒത്തുചേരല്‍: ഇന്‍ഡോറില്‍ വാക്സിനെടുത്ത 5 പേര്. ഔട്ട്ഡോറില് വാക്സിനെടുത്ത 10 പേര്.
13- സ്വിമ്മിംഗ് പൂളുകള്‍: ഔട്ട്ഡോര്‍ 30 ശതമാനം ശേഷിയില്‍. ഇന്‍ഡോര്‍ 20 ശതമാനം വാക്സിനെടുത്തവര്‍ക്ക് മാത്രം.
14-കളി സ്ഥലം, വിനോദ കേന്ദ്രം: തുറന്ന സ്ഥലങ്ങള്‍ 30 ശതമാനം ശേഷിയില്‍. ഇന്‍ഡോര്‍ 20 ശതമാനം.
15- പാര്‍ക്ക്. കോര്‍ണിഷ്, കടലോരങ്ങള്‍: 5 പേരടങ്ങുന്ന സംഘങ്ങള്‍. അല്ലെങ്കില്‍ ഒരേ കുടുംബാംഗങ്ങള്‍. ആകെ ശേഷി 30 ശതമാനം മാത്രം.
16-ലൈബ്രറി, മ്യൂസിയം: 30 ശതമാനം മാത്രം.
17-ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍: 30 ശതമാനം ശേഷിയില്‍. 12 വയസ്സിന് താഴെ കുട്ടികള്‍ പാടില്ല.
18-ഷോപ്പിംഗ് കേന്ദ്രങ്ങള്‍: 30 ശതമാനം ശേഷിയില്‍ തുടരും. 12 വയസ്സിന് താഴെ കുട്ടികള്‍ പാടില്ല.
ഫുഡ്കോര്‍ട്ടുകളില്‍ പിക്കപ്പ്, ഡെലിവറി മാത്രം.
19- അന്താരാഷ്ട്രാ കായിക മത്സരങ്ങള്‍: വാക്സിനെടുത്ത 30 ശതമാനം കാണികള്‍. അടച്ചിട്ട സ്ഥലങ്ങളില്‍ കാണികള്‍ക്ക് അനുമതിയില്ല.
20-നഴ്സറി, ചൈല്‍ഡ് കെയര്‍: വാക്സിനെടുത്ത ജീവനക്കാര്‍ നിര്‍ബന്ധം. 30 ശതമാനം ശേഷി.
21- സ്വകാര്യ ബോട്ടുകള്‍: 10 പേര്‍ക്ക് (4 പേര് വാക്സിനെടുത്തവര്‍ നിര്‍ബന്ധം), ജീവനക്കാര്‍ വാക്സിനെടുത്തിരിക്കണം.
22- ബോട്ടുകളും ടൂറിസ്റ്റ് ബോട്ടുകളും വാടകയ്ക്കെടുന്നത്: ഒരു വീട്ടില്‍ താമസിക്കുന്ന ഒരേ കുടുംബാംഗങ്ങള്‍ക്ക് അനുമതി. ബാക്കിയുള്ളതിന് അനുമതിയില്ല.
23- ബിസിനസ്സ് മീറ്റിംഗ്: വാക്സിനെടുത്ത 15 പേര് പരമാവധി.
24-ക്ലീനിംഗ്, ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍: വാക്സിനെടുത്ത ജീവനക്കാര്‍ക്ക് ഒന്നിലധികം വീടുകളില്‍ ജോലി ചെയ്യാം.
25- ടീം സ്പോര്‍ട് ട്രെയിനിംഗ്: ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ച പ്രാദേശിക, അന്താരാഷ്ട്രാ മത്സരങ്ങള്‍ക്ക് പരിശീലനം നല്‍കാം.
26-വിവാഹം, ഇവന്റ്, എക്സിബിഷന്, സമ്മേളനങ്ങള്‍: ഇവ നിര്‍ത്തിവെച്ചത് തുടരും.