
ദോഹ: പുണ്യറമദാന് പ്രമാണിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ന് (2020 ഏപ്രില്‍ 23) രാത്രി 10-ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. അമീരി ദിവാന്റെ അറിയിപ്പ് ഉദ്ധരിച്ചാണ് ക്യു എന്‍ എ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഖത്തര്‍ ടി വി, അല്‍റയ്യാന്‍ ടി വി എന്നീ ചാനലുകളില്‍ ലൈവ് സംപ്രേഷണമുണ്ടാവും.