
ദോഹ: കോവിഡിനെ നേരിടുന്നതില്‍ ദേശീയ, രാജ്യാന്തരതലത്തിലുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഖത്തര്‍ ഫൗണ്ടേഷന്. മഹാമാരിയുടെ പ്രതികൂല സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളില്‍നിന്നും കരകയറാന്‍ ജനങ്ങളെയും സമ്പദ് വ്യവസ്ഥയെയും സഹായിക്കുന്ന പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനായി ഖത്തര്‍ ഫൗണ്ടേഷന് എല്ലാതലങ്ങളിലും നടപടികളെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്നൊവേഷന് കൂപ്പണ്‍ കോവിഡ്-19 ചലഞ്ചിനും തുടക്കംകുറിച്ചിട്ടുണ്ട്. പ്രാദേശിക സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും സഹായിക്കുന്നതിനും നൂതന ആശയങ്ങള്‍ക്ക് വികസിപ്പിച്ച് നടപ്പാക്കുന്നതിനുമായി ഖത്തര്‍ ഫൗണ്ടേഷന് ഗ്രാന്റ് ലഭ്യമാക്കും. ഗ്രാന്റിന് അര്‍ഹമായ എട്ടു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 50,000 റിയാല്‍ മുതല്‍ രണ്ടു ലക്ഷം റിയാല്‍ വരെ ഗ്രാന്റ് അനുവദിക്കും. വ്യക്തികള്‍, ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ നിന്നാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. കോവിഡ് മഹാമാരി സര്‍ഗാത്മകതയുടെയും പുതുമയുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരമായിക്കൂടി മാറുന്നുണ്ട്. പ്രതിസന്ധി നേരിടാന്‍ സഹായിക്കുന്ന നൂതന ആശയങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ഖത്തര്‍ സമൂഹം. മഹാമാരിക്കെതിരായപോരാട്ടത്തെ പിന്തുണക്കുന്നതിനൊപ്പം പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആശയങ്ങള്‍ വികസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യമെന്ന് ഖത്തര്‍ ഫൗണ്ടേഷന് ടെക്നോളജി ഇന്നൊവേഷന് ഡയറക്ടര്‍ ഡോ.റാശിദ് സഫൂ പറഞ്ഞു. കോവിഡുമായി
ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാന്‍ രൂപകല്‍പ്പന ചെയ്ത ആശയങ്ങളെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഈ മെയ് മാസത്തിലാണ് ഇന്നൊവേഷന് കൂപ്പണ്‍ കോവിഡ് ചലഞ്ചിന് തുടക്കംകുറിച്ചത്. നൂറോളം അപേക്ഷകളാണ് ലഭിച്ചത്. ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ 22 അപേക്ഷകളില്‍നിന്നാണ് ഗ്രാന്റിന് അര്‍ഹമായ എട്ടെണ്ണം തെരഞ്ഞെടുത്തത്.