in

ഖത്തര്‍- ഘാന സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് തുര്‍ക്കിയില്‍

ഘാനക്കെതിരായ സൗഹൃദ മത്സരത്തിനായി ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ തുര്‍ക്കിയിലെ അന്റാല്യയിലെത്തിയപ്പോള്‍

ദോഹ: ആഫ്രിക്കന്‍ കരുത്തരായ ഘാനക്കെതിരായ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ സൗഹൃദ മത്സരം ഇന്ന്. തുര്‍ക്കിയിലെ അന്റാല്യയില്‍ ടൈറ്റാനിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ പ്രധാന ഗ്രൗണ്ടിലാണ് മത്സരം. കഴിഞ്ഞദിവസം ഖത്തര്‍ ടീം തുര്‍ക്കിയിലെത്തി.
ടൈറ്റാനിക് കോംപ്ലക്‌സില്‍ ഖത്തര്‍ ടീം കഴിഞ്ഞ ദിവസം പരിശീലനം നടത്തി. അടുത്ത വര്‍ഷം നടക്കുന്ന 2023 ഏഷ്യന്‍ കപ്പ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി ഖത്തറിന്റെ തയാറെടുപ്പുകളുടെ ഭാഗമായാണ് ഘാനയുമായുള്ള സൗഹൃദ മത്സരം. 2023 ഏഷ്യന്‍ കപ്പ്, 2022 ഖത്തര്‍ ലോകകപ്പ് എന്നിവക്കായുള്ള യോഗ്യതാ മത്സരങ്ങള്‍ ഈ വര്‍ഷമാണ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് 2021ലേക്ക് നീട്ടുകയായിരുന്നു. ഇന്ന് നടക്കുന്ന സൗഹൃദ മത്സരത്തില്‍ ഘാനയുടെ എതിരാളിയായി നിശ്ചയിച്ചിരുന്നത് ഇക്വറ്റോറിയല്‍ ഗിനിയയെയാിരുന്നു.
യാത്രാനിയന്ത്രണങ്ങളെത്തുടര്‍ന്ന് അവര്‍ക്ക് മത്സരത്തിനെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പകരമായി ഖത്തറിനെ തീരുമാനിച്ചത്. ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ലോകറാങ്കിങില്‍ 55-ാം സ്ഥാനത്താണ് ഖത്തര്‍. അവസാന അഞ്ചുമത്സരങ്ങളില്‍ നാലെണ്ണത്തിലും ഖത്തര്‍ വിജയിച്ചു. ഘാന അവസാനം കളിച്ച അഞ്ചുമത്സരങ്ങളില്‍ മൂന്നെണ്ണത്തിലാണ് വിജയിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇന്ത്യയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞശേഷം ഖത്തര്‍ പിന്നീട് ബംഗ്ലാദേശ്, ഒമാന്‍, സിംഗപ്പൂര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ചിരുന്നു. ലോകകപ്പിനു മുന്നോടിയായി കോണ്‍കകാഫ് ഗോള്‍ഡ് കപ്പ്, കോപ അമേരിക്ക ഉള്‍പ്പടെയുള്ള ചാമ്പ്യന്‍ഷിപ്പുകളും സൗഹൃദ മത്സരങ്ങളും കളിക്കുന്നത് ഖത്തറിന് ഗുണകരമായിരിക്കുമെന്ന് പരിശീലകന്‍ ഫെലിക്‌സ് സാഞ്ചസ് പറഞ്ഞു. ഘാനക്കെതിരായ സൗഹൃദ മത്സരത്തിനുശേഷം നാളെ ഖത്തര്‍ ടീം ദോഹയില്‍ മടങ്ങിയെത്തും. തുടര്‍ന്ന് താരങ്ങള്‍ അതാത് ക്ലബ്ബുകള്‍ക്കായി മത്സരങ്ങളില്‍ പങ്കെടുക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സി.കെ. മേനോന്‍ അനുസ്മരണവും ഭവന പദ്ധതി പ്രഖ്യാപനവും നടത്തി

ഖത്തറില്‍ ഇന്ന് കോവിഡ് മരണങ്ങളില്ല; 206 പേര്‍ക്ക് കൂടി രോഗം