
ദോഹ: ഒക്ടോബര്‍ പന്ത്രണ്ടിന് നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഖത്തര്‍ ആഫ്രിക്കന്‍ കരുത്തരായ ഘാനയെ നേരിടും. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക്കിയിലെ അന്റാല്യയിലാണ് മത്സരം.
അടുത്ത വര്‍ഷം നടക്കുന്ന 2023 ഏഷ്യന്‍ കപ്പ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി ഖത്തറിന്റെ തയാറെടുപ്പുകളുടെ ഭാഗമായാണ് ഘാനയുമായുള്ള സൗഹൃദ മത്സരം. 2023 ഏഷ്യന്‍ കപ്പ്, 2022 ഖത്തര്‍ ലോകകപ്പ് എന്നിവക്കായുള്ള യോഗ്യതാ മത്സരങ്ങള്‍ ഈ വര്‍ഷമാണ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് 2021ലേക്ക് നീട്ടുകയായിരുന്നു.
ഒക്ടോബര്‍ പന്ത്രണ്ടിന് നടക്കുന്ന സൗഹൃദ മത്സരത്തില്‍ ഘാനയുടെ എതിരാളിയായി നിശ്ചയിച്ചിരുന്നത് ഇക്വറ്റോറിയല്‍ ഗിനിയയെയാിരുന്നു.
യാത്രാനിയന്ത്രണങ്ങളെത്തുടര്ന്ന് അവര്‍ക്ക് മത്സരത്തിനെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പകരമായി ഖത്തറിനെ തീരുമാനിച്ചത്. ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ലോകറാങ്കിങില്‍ 55-ാം സ്ഥാനത്താണ് ഖത്തര്‍. അവസാന അഞ്ചുമത്സരങ്ങളില്‍ നാലെണ്ണത്തിലും ഖത്തര്‍ വിജയിച്ചു.
ഘാന അവസാനം കളിച്ച അഞ്ചുമത്സരങ്ങളില്‍ മൂന്നെണ്ണത്തിലാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇന്ത്യയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞശേഷം ഖത്തര്‍ പിന്നീട് ബംഗ്ലാദേശ്, ഒമാന്‍, സിംഗപ്പൂര്‍, അഫ്ഗാനിസ്ഥാന് എന്നിവരെ തോല്‍പ്പിച്ചിരുന്നു.
ലോകകപ്പിനു മുന്നോടിയായി കോണ്‍കകാഫ് ഗോള്‍ഡ് കപ്പ്, കോപ അമേരിക്ക ഉള്‍പ്പടെയുള്ള ചാമ്പ്യന്‍ഷിപ്പുകളും സൗഹൃദ മത്സരങ്ങളും കളിക്കുന്നത് ഖത്തറിന് ഗുണകരമായിരിക്കുമെന്ന് പരിശീലകന് ഫെലിക്സ് സാഞ്ചസ് പറഞ്ഞു.