in ,

ഖത്തര്‍ ഹെല്‍ത്ത് 2021 ഈ മാസം 20 മുതല്‍; രജിസ്റ്റര്‍ ചെയ്തത് 3300 ലധികം ആരോഗ്യപ്രവര്‍ത്തകര്‍

Image processed by CodeCarvings Piczard ### FREE Community Edition ### on 2021-01-13 21:23:14Z | |

360 ഡിഗ്രി കാഴ്ച സമ്മാനിക്കുന്ന വേറിട്ട വെര്‍ച്വല്‍ പ്ലാറ്റ് ഫോം

ദോഹ: ഫിഫ ലോകകപ്പിന്റെ ഒരുക്കങ്ങളുടെ മുന്നോടിയായി ഖത്തര്‍ ആരോഗ്യമന്ത്രാലയം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഖത്തര്‍ ഹെല്‍ത്ത് 2021 ത്രിദിന സമ്മേളനം ഓണ്‍ലൈന്‍ മുഖേന ഈ മാസം 20 മുതല്‍ 23 വരെ നടക്കും. ഇതിനകം 3,300 ലധികം ആരോഗ്യപ്രവര്‍ത്തകര്‍ പരിപാടിക്ക് രജിസ്റ്റര്‍ ചെയ്തുവെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കായിക മത്സര രംഗത്ത് പാലിക്കേണ്ട ആരോഗ്യ നിര്‍ദ്ദേശങ്ങളും ആരോഗ്യമേഖലയിലെ മുന്നേറ്റങ്ങളും പുതിയ ചികിത്സാ രീതികളുമെല്ലാം പരിചയപ്പെടാനും പങ്കുവെക്കാനും സംഘടിപ്പിക്കപ്പെടുന്ന സമ്മേളനത്തില്‍ പകര്‍ച്ചവ്യാധികളും അനുബന്ധ മരുന്നുകളും ചികിത്സാ രീതികളുമാണ് ഈ വര്‍ഷത്തെ മുഖ്യപ്രമേയം. ദുരന്തമുഖത്ത് സ്വീകരിക്കേണ്ട നടപടികളും മരുന്നും സാമൂഹിക ഒത്തുചേരലുമുള്‍പ്പെടെ വിശദമായി ചര്‍ച്ച ചെയ്യപ്പെടും.

ഡോ.അബ്്ദുല്‍വഹാബ് അല്‍മുസ്്‌ലിഹ്, ഡോ. ഹസ്സന്‍അല്‍താനി

360 ഡിഗ്രി കാഴ്ച സമ്മാനിക്കുന്ന വേറിട്ട വെര്‍ച്വല്‍ പ്ലാറ്റ് ഫോം സമ്മേളനാനുഭവമാണ് ഉണ്ടാവുകയെന്നും യഥാര്‍ത്ഥത്തില്‍ സമ്മേളനം നടക്കുന്നതു പോലെ തോന്നുമെന്നും സംഘാടകര്‍ അറിയിച്ചു.  പകര്‍ച്ചവ്യാധിയുള്‍പ്പെടെ സാമൂഹിക വ്യാപന രോഗങ്ങള്‍ക്കും മറ്റുമുള്ള ഏറ്റവും പുതിയ മരുന്നുകളും ചികിത്സകളും സംബന്ധിച്ച പുതിയ ഗവേഷണങ്ങളും ശാസ്ത്ര നിരീക്ഷണങ്ങളും സമ്മേളനത്തില്‍ വിശദീകരിക്കപ്പെടുമെന്ന് ഖത്തര്‍ ഹെല്‍ത്ത് 2021 സംഘാടക സമിതി ഉപാധ്യക്ഷന്‍ ഡോ.അബ്്ദുല്‍വഹാബ് അല്‍മുസ്്‌ലിഹ് വിശദീകരിച്ചു. പ്രാദേശിക അന്തര്‍ദേശീയ രംഗത്തെ ആരോഗ്യ വിദഗ്ദ്ധരും ശാസ്ത്ര ചിന്തകരും സംബന്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളായ ഡോ.മൈക്കല്‍ റയാന്‍, ഡോ.അബ്ദുന്നാസര്‍ അബുബാക്ക, യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌കയിലെ പൊതുജനാരോഗ്യ വിഭാഗം ഡീന്‍ ഡോ.അലി ഖാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.  ത്രിദിന പരിപാടിയില്‍ പ്രീ കോണ്‍ഫ്രറന്‍സ്, ശില്‍പ്പശാല, സിംപോസിയം എന്നിവയുണ്ടാകും.  

പകര്‍ച്ചവ്യാധി തടയാന്‍ മുന്‍കൂറായും വ്യാപിച്ചാല്‍ ചെയ്യേണ്ടതും സാമൂഹിക ഒത്തുചേരല്‍ സംബന്ധിച്ചും സംബന്ധിച്ച പുതിയ ഗവേഷണ പഠനങ്ങള്‍ വിശദീകരിക്കപ്പെടും. ഹിറോയിക് നഴ്‌സിംഗ് ഉള്‍പ്പടെ മൂന്ന് പ്രീകോണ്‍ഫ്രറന്‍സ് സെഷനുകളുണ്ടാവും. കായിക മത്സരങ്ങളില്‍ പാലിക്കപ്പെടേണ്ട ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ മുന്‍കരുതലുകള്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ടത് തുടങ്ങിയവ വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്യും. പകര്‍ച്ചവ്യാധി രംഗത്ത് ഏറ്റവും പുതിയ പഠനങ്ങളും ആരോഗ്യ പ്രതിവിധികളും വിശദമായ വിശകലനത്തിന് വിധേയമാക്കപ്പെടുന്ന സമ്മേളനമായിരിക്കും നടക്കുകയെന്ന് ഖത്തര്‍ ഹെല്‍ത്ത് 2021 ഡപ്യൂട്ടി ചെയര്‍മാന്‍ ഡോ.ഹസ്സന്‍ അല്‍താനിയും വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദു:ഖം കടിച്ചമര്‍ത്തിയ വര്‍ഷങ്ങള്‍ക്കൊടുവില്‍ അവര്‍ സ്‌നേഹത്തിന്റെ കണ്ണീര്‍ പൊഴിച്ചു

ഖത്തറിലെ സഊദി എംബസി ഉടന്‍ പുനരാരംഭിക്കും