in

ഖത്തറിലെ ആരോഗ്യമേഖലയിലെ വനിതാപ്രവര്‍ത്തകരെ ആദരിച്ചു

ദോഹ: ഒലിവ് സുനോ റേഡിയോ നെറ്റ്വര്‍ക്കിന്റെയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഖത്തറിലെ ആരോഗ്യമേഖലയിലെ വനിത പ്രവര്‍ത്തകരെ ആദരിച്ചു. കോവിഡ് കാലഘട്ടത്തില്‍ ആരോഗ്യമേഖലയില്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച 11 വനിതകള്‍ക്ക് സെലെസ്റ്റിയല്‍ അവാര്‍ഡ് 2021 സമ്മാനിച്ചു. പൊതുജനാരാഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷല്‍, സ്വകാര്യ ആരോഗ്യ മേഖല എന്നിവിടങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ പുരസ്‌ക്കാരത്തിനര്‍ഹരായി.

ഇനാമി അല്‍നഈമി, ജെനിതാ പനീര്‍സെല്‍വം, ഡോ.ഷെറിന്‍ റഹിം തളപ്പില്‍, ഡോ.രൂപ മാത്യു, റീന തോമസ്, മിനി സിബി, അല്‍ഫോന്‍സ ജെയിംസ്, ഷൈനി സന്തോഷ്, റീന ഫിലിപ്പ്, ആനി ഷാജി, ഷെമി ആഷിം എന്നിവരാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ഒലിവ് -സുനോ റേഡിയോ നെറ്റ്വര്‍ക്ക് മാനേജിങ് ഡയറക്ടര്‍മാരായ അമീര്‍ അലി പരുവള്ളി, കൃഷ്ണകുമാര്‍, സ്റ്റേഷന്‍ ഹെഡ് സന്തോഷ് പാലി, ഫിന്‍ക്യു പ്രസിഡന്റ് ബിജോയി ചാക്കോ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് വാക്‌സിനെടുത്ത രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കി

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റീന്‍ ഇളവിന്റെ കാലാവധി 6 മാസമാക്കി